ആൻട്രീം : ആൻട്രീം (നോർത്തേൺ അയർലണ്ട്) സീറോ മലബാർ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനതിരുനാളും 2022 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ സംയുക്തമായി ആഘോഷിക്കുന്നു. ആൻട്രീം സെൻ്റ്. ജോസഫ് ദേവാലയത്തിൽ സെപ്റ്റംബർ 31 ബുധനാഴ്ച വൈകിട്ട് 5:45 നു വികാരി ഫാ. പോൾ മോറേലി തിരുനാളിനു കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും.
സെപ്റ്റംബർ ഒന്നിന് വൈകിട്ട് 6 മണിക്കുള്ള വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോഷി പാറോക്കാരനും, സെപ്റ്റംബർ 2 വെള്ളിയാഴ്ച് ഫാ. റോണി മാളിയെക്കലും കാർമ്മികർ ആയിരിക്കും. സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ. ജോ പഴേപറമ്പിലും, ഫാ. നിധീഷ് ഞാണയ്ക്കലും കാർമ്മികരായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് 4:30 നു ഫാ. നിബിൻ കുരിശിങ്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാനം നൊവേന സന്ദേശം. തുടർന്ന് സ്നേഹവിരുന്ന്.
തിരുനാളിൽ സംബന്ധിച്ച് അനുഹ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബിജുമോൻ മൈക്കിൾ തലച്ചിറയിൽ : +44 7872 498704
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…