Ireland

വൻ വിജയമായി അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാറുടെ പ്രഥമ സമ്മേളനം; ഫാമിലി റീയൂണിഫികേഷൻ ആവശ്യം ശക്തമാക്കാൻ തീരുമാനം

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിച്ച അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാറുടെ പ്രഥമ സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച്ച യുണൈറ്റ് ട്രേഡ് യൂണിയന്റെ ആസ്ഥാനത്തു വച്ച് നടന്നു. സമ്മേളന പ്രതിനിധികളാലും ക്ഷണിക്കപ്പെട്ട അതിഥികളാലും തിങ്ങി നിറഞ്ഞ ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ചിൽഡ്രൻ, ഡിസബിലിറ്റി, ഇക്വാലിറ്റി, ഇന്റഗ്രേഷൻ, യൂത്ത്‌ വകുപ്പ് മന്ത്രി റോഡറിക് ഓഗോർമാൻ തന്റെ വീഡിയോ സന്ദേശത്തിലൂടെ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തു. ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ, മുൻ എം പിയും കൗൺസിലറും ആയ റൂത്ത് കോപ്പിഞ്ചർ, മൈഗ്രന്റ് റൈറ്സ് സെന്റർ ഡയറക്ടർ ബിൽ എബം, യുണൈറ്റ്‌ ട്രേഡ് യൂണിയൻ റീജിയണൽ കോർഡിനേറ്റർ ടോം ഫിറ്റ്‌സ്ജറാൾഡ്, മൈഗ്രന്റ് നഴ്സസ് കൺവീനർ വർഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ട്രഷററും നഴ്സിംഗ് ബോർഡ് മെമ്പറും ആയ സോമി തോമസ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഇക്കഴിഞ്ഞ നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിൽ ഐ എൻ എം ഓ സ്ഥാനാർത്ഥിയായി മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ ട്രെഷറർ ആയ സോമി തോമസിനെ സമ്മേളത്തിൽ ആദരിച്ചു.

അയർലണ്ടിലെ ആരോഗ്യമേഖലയിൽ കെയർ അസിസ്റ്റന്റുമാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്ത സമ്മേളനത്തിൽ ഫാമിലി റീയൂണിഫികേഷൻ ഉടനടി നടപ്പിൽ വരുത്താനാവശ്യമായ നടപടികൾ അതിശക്തമായി സ്വീകരിക്കാനുള്ള പ്രമേയം സമ്മേളനം ഐക്യകണ്ഡേന പാസാക്കി. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, നോർത്തേൺ അയർലണ്ടിൽ അടക്കം പ്രവർത്തിക്കുന്ന 12 ലക്ഷത്തോളം അംഗങ്ങൾ ഉള്ളതും അയർലണ്ടിൽ സജീവ സാന്നിധ്യവുമായ യുണൈറ്റ്‌ ട്രേഡ് യൂണിയനോട് ചേർന്ന് പ്രവർത്തിക്കാനും സമ്മേളനം തീരുമാനിച്ചു.

അയർലണ്ടിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന, ഷിജി ജോസഫ്, രാജേഷ് ജോസഫ്, ശാരിമോൾ കെ എസ്, സോണിയ, ഷാന്റോ വർഗീസ്, പ്രഭാത് ജി എസ്, സിൻഡ്ര, രഞ്ജു, സ്മിത, സിമിയ, ലൈസ്ലോ, ജിൻസി. അനിത, ജോസഫ്, റോസ്മിൻ, അനൂപ്, രാജീവ് നായർ എന്നിവരെ സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഷിജി ജോസഫിനെ നാഷണൽ സെക്രട്ടറി ആയും രാജേഷ് ജോസഫിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ഉച്ചഭക്ഷണത്തിനു ശേഷം സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച സംഗീത, നൃത്ത, ഫാഷൻ ഷോ പരിപാടികൾ സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഒത്തൊരുമിച്ചു പ്രവർത്തിക്കാനും അയർലണ്ടിൽ എല്ലാ പ്രദേശത്തും സംഘടനയുടെ പ്രവർത്തങ്ങൾ വ്യാപിപ്പിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് വൈകീട്ട് നാല് മണിയോടെ സമ്മേളനം അവസാനിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: 

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…

17 hours ago

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…

18 hours ago

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…

18 hours ago

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

20 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

21 hours ago

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…

21 hours ago