മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിച്ച അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാറുടെ പ്രഥമ സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച്ച യുണൈറ്റ് ട്രേഡ് യൂണിയന്റെ ആസ്ഥാനത്തു വച്ച് നടന്നു. സമ്മേളന പ്രതിനിധികളാലും ക്ഷണിക്കപ്പെട്ട അതിഥികളാലും തിങ്ങി നിറഞ്ഞ ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ചിൽഡ്രൻ, ഡിസബിലിറ്റി, ഇക്വാലിറ്റി, ഇന്റഗ്രേഷൻ, യൂത്ത് വകുപ്പ് മന്ത്രി റോഡറിക് ഓഗോർമാൻ തന്റെ വീഡിയോ സന്ദേശത്തിലൂടെ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തു. ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ, മുൻ എം പിയും കൗൺസിലറും ആയ റൂത്ത് കോപ്പിഞ്ചർ, മൈഗ്രന്റ് റൈറ്സ് സെന്റർ ഡയറക്ടർ ബിൽ എബം, യുണൈറ്റ് ട്രേഡ് യൂണിയൻ റീജിയണൽ കോർഡിനേറ്റർ ടോം ഫിറ്റ്‌സ്ജറാൾഡ്, മൈഗ്രന്റ് നഴ്സസ് കൺവീനർ വർഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ട്രഷററും നഴ്സിംഗ് ബോർഡ് മെമ്പറും ആയ സോമി തോമസ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഇക്കഴിഞ്ഞ നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിൽ ഐ എൻ എം ഓ സ്ഥാനാർത്ഥിയായി മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ ട്രെഷറർ ആയ സോമി തോമസിനെ സമ്മേളത്തിൽ ആദരിച്ചു.
അയർലണ്ടിലെ ആരോഗ്യമേഖലയിൽ കെയർ അസിസ്റ്റന്റുമാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്ത സമ്മേളനത്തിൽ ഫാമിലി റീയൂണിഫികേഷൻ ഉടനടി നടപ്പിൽ വരുത്താനാവശ്യമായ നടപടികൾ അതിശക്തമായി സ്വീകരിക്കാനുള്ള പ്രമേയം സമ്മേളനം ഐക്യകണ്ഡേന പാസാക്കി. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, നോർത്തേൺ അയർലണ്ടിൽ അടക്കം പ്രവർത്തിക്കുന്ന 12 ലക്ഷത്തോളം അംഗങ്ങൾ ഉള്ളതും അയർലണ്ടിൽ സജീവ സാന്നിധ്യവുമായ യുണൈറ്റ് ട്രേഡ് യൂണിയനോട് ചേർന്ന് പ്രവർത്തിക്കാനും സമ്മേളനം തീരുമാനിച്ചു.
അയർലണ്ടിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന, ഷിജി ജോസഫ്, രാജേഷ് ജോസഫ്, ശാരിമോൾ കെ എസ്, സോണിയ, ഷാന്റോ വർഗീസ്, പ്രഭാത് ജി എസ്, സിൻഡ്ര, രഞ്ജു, സ്മിത, സിമിയ, ലൈസ്ലോ, ജിൻസി. അനിത, ജോസഫ്, റോസ്മിൻ, അനൂപ്, രാജീവ് നായർ എന്നിവരെ സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഷിജി ജോസഫിനെ നാഷണൽ സെക്രട്ടറി ആയും രാജേഷ് ജോസഫിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ഉച്ചഭക്ഷണത്തിനു ശേഷം സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച സംഗീത, നൃത്ത, ഫാഷൻ ഷോ പരിപാടികൾ സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഒത്തൊരുമിച്ചു പ്രവർത്തിക്കാനും അയർലണ്ടിൽ എല്ലാ പ്രദേശത്തും സംഘടനയുടെ പ്രവർത്തങ്ങൾ വ്യാപിപ്പിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് വൈകീട്ട് നാല് മണിയോടെ സമ്മേളനം അവസാനിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…