Ireland

വടക്കൻ അയർലണ്ട് സംഘർഷം: 13 വയസ്സുകാരി ഉൾപ്പെടെ അഞ്ച് പേർ കൂടി അറസ്റ്റിൽ

കഴിഞ്ഞയാഴ്ച ബാലിമെനയിൽ ആരംഭിച്ച വംശീയ കലാപവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി വടക്കൻ അയർലണ്ടിലെ പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പ്രദേശത്ത് ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാരോപിച്ച് നടന്ന പ്രതിഷേധം, തുടർന്ന് സംഘർഷമായി മാറുകയായിരുന്നു.പല സ്ഥലങ്ങളിലും രാത്രിയിൽ അക്രമങ്ങൾ അരങ്ങേറി. കുടിയേറ്റക്കാരുടെ വീടുകൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും തീയിടപ്പെടുകയും ചെയ്തു. അഞ്ച് പുതിയ അറസ്റ്റുകൾ കൂടി ഉണ്ടായതോടെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ ആകെ എണ്ണം 28 ആയി.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ലാർണിലെ ഒരു വിനോദ കേന്ദ്രത്തിൽ ഉണ്ടായ തീവയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ആളാണ് അഞ്ചുപേരിൽ ഒരാൾ. വാരാന്ത്യത്തിൽ ലാർണിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് 25 വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പിഎസ്എൻഐ വക്താവ് പറഞ്ഞു. 13 വയസ്സുള്ള ഒരു പെൺകുട്ടിയാണ് അറസ്റ്റിലായ മറ്റൊരാൾ. ബാംഗോറിലെ ഗ്രാഫിറ്റിയും സൗത്ത് ബെൽഫാസ്റ്റിലെ ചാഡ്‌വിക്ക് സ്ട്രീറ്റിലെ ആളൊഴിഞ്ഞ വീട്ടിലും ഗ്രാഫിറ്റി ചിത്രങ്ങളുണ്ടാക്കിയത് വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളായി കണക്കാക്കി അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

“Psychiatry: An Industry of Death” Exhibition to Open in Dublin

A provocative new exhibition, 'Psychiatry: An Industry of Death', is set to open at Hotel…

6 hours ago

അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു

ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. HSE-യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…

7 hours ago

ലൂക്കൻ മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു

ലൂക്കൻ മലയാളിയായ സുബിൻ സ്റ്റീഫൻ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം .HSE -യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…

7 hours ago

പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി ‘കാട്ടാളനിൽ’

ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ…

1 day ago

അയർലണ്ടിൽ തണുപ്പ് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്, എട്ട് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിൽ തണുപ്പ് രൂക്ഷമാകുന്നതിനാൽ എട്ട് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ/സ്നോ വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ രാജ്യവ്യാപകമായി ഐസ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

1 day ago

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം-3യ്ക്ക് പുതിയ പോസ്റ്റർ

വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവംപ്രേക്ഷകർ നെഞ്ചോടു…

2 days ago