അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ വർധന വരുത്തുന്നതിനുള്ള നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. വർധന നടപ്പാക്കിയാൽ നിലവിലെ പ്രധാന സ്റ്റേറ്റ് പെൻഷൻ നിരക്കിൽ ആഴ്ചയിൽ €7.50 അധികമായി ലഭിക്കും. നോൺ-കോൺട്രിബ്യൂട്ടറി സ്റ്റേറ്റ് പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പേയ്മെന്റുകളിലും സമാനമായ വർധന കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ബജറ്റ് 2027 ഒക്ടോബർ 6ന് അവതരിപ്പിക്കാനിരിക്കെയാണ് പെൻഷൻ വർധന സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രധാന സാമൂഹ്യക്ഷേമ നിരക്കുകൾ ആഴ്ചയിൽ €10 വീതം വർധിപ്പിച്ചിരുന്നു. പെൻഷൻക്കാർ, ഭിന്നശേഷിക്കാർ, കെയർമാർ, തൊഴിലന്വേഷകർ, ഒറ്റപ്പെട്ട മാതാപിതാക്കൾ എന്നിവർക്കും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.
ഊർജവില ഉയർന്ന സാഹചര്യത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദം കുറയ്ക്കുന്നതിനുള്ള വിവിധ നടപടികളും ബജറ്റിൽ പരിഗണിക്കുന്നുണ്ട്. ഫ്യൂവൽ അലവൻസ് വർധിപ്പിക്കുന്നതും സർക്കാർ പരിഗണിക്കുന്ന നടപടികളിലൊന്നാണ്. എന്നാൽ പെൻഷൻ വർധന സംബന്ധിച്ച അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തിന് ശേഷമേ വ്യക്തമാകൂ. നിലവിൽ പരിഗണനയിലുള്ള നിർദേശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഡൽഹി: ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യുഗ് യുഗീൻ ഭാരത് എന്ന…
ബെൽഫാസ്റ്റിൽ ഇന്ത്യൻ യുവതി രാജശ്രീ ജെയ്‌സൺ അന്തരിച്ചു. 36 വയസ്സായിരുന്നു. നാല് വർഷത്തോളം കാൻസറിനോട് പോരാടിയ ശേഷമാണ് രാജശ്രീയുടെ വിടവാങ്ങൽ.…
കോർക്കിൽ മലയാളി നഴ്‌സ് റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് അന്തരിച്ചു. 40 വയസ്സായിരുന്നു. നവംബർ 11 പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കോർക്കിലെ…
അയർലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അടയ്ക്കാത്ത നികുതിയുമായി ബന്ധപ്പെട്ട് Revenue Commissioners-ന്റെ കടുത്ത മുന്നറിയിപ്പ്. 2026 സെപ്റ്റംബറിൽ മാത്രം 84,000 പേർക്ക്…
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു. Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര. പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…