Ireland

അയർലണ്ടിൽ സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം; പിന്നിൽ റഷ്യൻ അനുകൂല ഹാക്കിംഗ് ഗ്രൂപ്പുകൾ

അയർലണ്ടിൽ തെരഞ്ഞെടുപ്പിന്റെ മുൻ ദിവസങ്ങളിൽ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം. നിരവധി സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചു. നാല് വ്യത്യസ്ത സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ (എൻസിഎസ്‌സി) അറിയിച്ചു. റഷ്യൻ അനുകൂല ഹാക്കിംഗ് ഗ്രൂപ്പുകQളാണ് ഏകോപിത ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. Voter.ie വെബ്സൈറ്റാണ് ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിടുന്നത്. സൈബർ ആക്രമണത്തിന്റെ ഫലമായി നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടുവെങ്കിലും പുനഃസ്ഥാപിച്ചു.

സൈബർ ആക്രമണത്തിൽ വൈറസോ റാൻസംവെയറോ ഉൾപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം സൈബർ ആക്രമണങ്ങൾ എൻസിഎസ്‌സി പ്രതീക്ഷിച്ചിരുന്നതായും വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് രജിസ്റ്റർ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇലക്ടറൽ കമ്മീഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എൻസിഎസ്‌സി ഡയറക്ടർ റിച്ചാർഡ് ബ്രൗൺ അടുത്തിടെ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

യുദ്ധം കനക്കുന്നു… പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ പ്രതിഷേധം; എണ്ണവിലയിലും ആശങ്ക

പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…

9 mins ago

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഏറ്റവും പ്രയാസം നേരിടുന്നത് ടാലയിലും ഫിംഗ്ലാസിലും

പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…

26 mins ago

ഡെൻമാർക്ക് പ്രധാനമന്ത്രി രാജിവച്ചു

പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…

3 hours ago

ഡബ്ലിൻ എയർപോർട്ടിലെ യാത്രക്കാരുടെ പരിധി; വിമാന ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവിന് കാരണമാകും

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…

9 hours ago

LPT അടയ്ക്കാത്തവർക്ക് കടുത്ത നടപടി: 1.7 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്

ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…

18 hours ago

‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന  പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…

21 hours ago