Ireland

കലയിലും പഠനത്തിലും ഗ്രേസ് മരിയക്ക് ‘ഫുൾ മാർക്ക്’

ലൂക്കൻ നിവാസികളായ ബെന്നി ജോസിൻ്റെയും വിൻസി ബെന്നിയുടെയും മൂത്ത മകളാണ് ഗ്രേസ് മരിയ ജോസ്. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിൽ സംഗീത വിദ്യാർത്ഥിയാണ് ഗ്രേസ്. 9 വർഷമായി ഗ്രേസ് സംഗീതം അഭ്യസിക്കുന്നുണ്ട്. ഫിജി സാവിയോ, സപ്ത രാമൻ നമ്പൂതിരി എന്നിവരുടെ ശിക്ഷണത്തിൽ ഭരതനാട്യം പഠനവും തുടരുന്നുണ്ട്. ഗ്രേസ് കീബോർഡിൽ 5 ഗ്രേഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ബിനു കെ. പി. ആയിരുന്നു കീബോർഡ് അദ്ധ്യാപകൻ.

നിരവധി കലാ മത്സരങ്ങളിൽ നിറസാന്നിധ്യമാണ് ഗ്രേസ് മരിയ ജോസ്. രാജ്യത്തെ വിവിധ ഇടങ്ങളിൽ നടക്കുന്ന സംഗീത മത്സരങ്ങളിൽ പങ്കെടുത്ത് ഗ്രേസ് ഒന്നാം സമ്മാനം സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി പ്രശസ്ത പിന്നണി ഗായകർക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ ഗ്രേസ് തന്റെ സ്വർഗസിദ്ധമായ കഴിവുകൾകൊണ്ട് കാണികളുടെ പ്രിയങ്കരിയായി മാറി. WMC കലാതിലകം, MIND ICON പുരസ്‌കാരങ്ങളും സ്വിറ്റ്‌സർലൻഡിലെ ഇൻ്റർനാഷണൽ കേളി കലാമേളയിൽ ഫാ. ഏബൽ മെമ്മോറിയൽ അവാർഡും ഗ്രേസിനെ തേടിയെത്തിയിട്ടുണ്ട്.

“ഗ്രേസ് മരിയ മെലഡീസ്” എന്ന യുട്യൂബ് ചാനലിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ ഗ്രേസ് സജീവമാണ്. തന്റെ ചാനലിൽ അടുത്തിടെ പുറത്തിറക്കിയ രണ്ട് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇതിനോടകം ഗാനശ്രദ്ധ നേടിക്കഴിഞ്ഞു. ലെൻസ്റ്ററിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള “ബെസ്റ്റ് പബ്ലിക് സ്പീക്കർ” പുരസ്കാരവും കഴിഞ്ഞ വർഷം ഗ്രേസ് മരിയയെ തേടിയെത്തി. പഠനത്തിലും മിടുമിടുക്കിയായ ഗ്രേസ് 2024 ലെ ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷയിൽ മിന്നും വിജനം സ്വന്തമാക്കി. 10 വിഷയങ്ങളിൽ 9 ഡിസ്റ്റിംഗ്ഷനും 1 ഹൈ മെറിറ്റും നേടിയാണ് ഗ്രേസ് മരിയ ഉന്നത വിജയം കരസ്ഥമാക്കിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

19 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

1 day ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago