അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൺ & അയർലണ്ട് ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഫെബ്രുവരി 5 ഉച്ചക്ക് 2 മണിക്ക് ഹീത്രൂവിൽ നടക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ഇടതുപക്ഷ കലാസാംസ്കാരികസംഘടനയായ കൈരളി യുകെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. പൊതുസമ്മേളനത്തിനു പകിട്ടേറ്റാൻ റിവേഴ്‌സ് ക്വിസ് പരിപാടിയായ അശ്വമേധം അരങ്ങേറും. ഡോ: ജിഎസ് പ്രദീപ് അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധമായ അശ്വമേധം ആദ്യമായാണ് യുകെയിൽ അവതരിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയുടെ യുകെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ , സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊതുസമ്മേളനത്തിൽ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് പാർട്ടി സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ് സ്വാഗതസംഘം ഭാരവാഹികളായ സ. ബിനോജ് ജോൺ , സ. രാജേഷ് കൃഷ്ണ തുടങ്ങിയവർ അഭ്യർത്ഥിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…