gnn24x7

AIC പൊതുസമ്മേളനവേദിയിൽ അശ്വമേധവുമായി ഗ്രാൻഡ് മാസ്റ്റർ ഡോ:ജിഎസ്‌ പ്രദീപ്

0
246
gnn24x7

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) ബ്രിട്ടൺ & അയർലണ്ട് ദേശീയ  സമ്മേളനത്തിന്റെ പൊതുസമ്മേളനം ഫെബ്രുവരി 5 ഉച്ചക്ക് 2  മണിക്ക് ഹീത്രൂവിൽ നടക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ഇടതുപക്ഷ കലാസാംസ്കാരികസംഘടനയായ കൈരളി യുകെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. പൊതുസമ്മേളനത്തിനു പകിട്ടേറ്റാൻ റിവേഴ്‌സ് ക്വിസ് പരിപാടിയായ അശ്വമേധം അരങ്ങേറും.  ഡോ: ജിഎസ് പ്രദീപ് അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധമായ  അശ്വമേധം ആദ്യമായാണ് യുകെയിൽ അവതരിപ്പിക്കുന്നത്. 

സമ്മേളനത്തിന്റെ ഭാഗമായി പാർട്ടിയുടെ യുകെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ , സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊതുസമ്മേളനത്തിൽ മുഴുവൻ മതേതര ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന്  പാർട്ടി സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ സ്വാഗതസംഘം ഭാരവാഹികളായ സ. ബിനോജ് ജോൺ , സ. രാജേഷ്  കൃഷ്ണ  തുടങ്ങിയവർ അഭ്യർത്ഥിച്ചു 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here