Australia

137 രൂപ ചലഞ്ച്: ഒ.ഐ.സി.സി ഓസ്​ട്രേലിയയും പങ്കാളിയായി​

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

ബ്രിസ്​ബെന്‍: കോണ്‍ഗ്രസിന്‍റെ​ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്​ത “137 രൂപ ചലഞ്ച്” എന്ന പദ്ധതിയില്‍ ഒ.ഐ.സി.സി ഓസ്​ട്രേലിയയും പങ്കാളിയായി​. ഒ.ഐ.സി.സി ഓസ്​ട്രേലിയ അഡ്​ഹോക്ക്​ കമ്മറ്റി ഏറ്റെടുത്ത ആദ്യ പരിപാടിയായിരുന്നു​ “137 രൂപ ചലഞ്ച്”.

ജിന്‍സണ്‍ കുരിയന്‍, ബൈജു ഇലഞ്ഞിക്കുടി, ജോസ് എം.ജോര്‍ജ്, ബെന്നി കണ്ണമ്പുഴ, ആന്‍റണി മാവേലി, ഉര്‍മീസ് വാളൂരാന്‍​, ജോബി ചന്ദ്രന്‍കുന്നേല്‍, ജിബിന്‍ തേക്കാനത്ത്, ജിബി കൂട്ടുങ്ങല്‍​, മാമന്‍ ഫിലിപ്പ്, ജോണ്‍ പിറവം, ജിജേഷ് പുത്തെന്‍വീട്, ബിനോയ് അലോസ്യസ്, ജോസ് വരാപ്പുഴ, ഷാജഹാന്‍ ഐസക്ക്, സോബി ജോര്‍ജ്, പോള്‍ പനോക്കാരന്‍, ജിബി ആന്‍റണി, ഷാജി ജോസഫ് തുടങ്ങിയവരാണ്​ “137 രൂപ ചലഞ്ച്” പദ്ധതിയ്​ക്ക് ഓസ്​ട്രേലിയയില്‍ നേതൃ​ത്വം നല്‍കിയത്​.

ഒ.ഐ.സി.സി ഓസ്​ട്രേലിയയുടെ സ്​നേഹ വിഹിതം കൈപ്പറ്റിയെന്നും, സഹകരിച്ച എല്ലാവരോടും ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള പ്രത്യേകം നന്ദി അറിയിച്ചു. ഇന്ത്യയില്‍​, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്ര​സാണ്​ മതേതര ജനാധിപത്യ വിശ്വാസികളുടെ അവസാന പ്രതീക്ഷയെന്നും, തുടര്‍ന്നും ഓസ്​ട്രേലിയയിലെ​ എല്ലാ പ്രവാസികളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള  അഭ്യര്‍ത്ഥിച്ചു. 

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

4 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

4 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

6 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

7 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago