അയർലണ്ടിൽ ഹെൽത്ത് മേഖല വീണ്ടും വൻ തട്ടിപ്പ് കളം നിറയുകയാണ്. ഏറെ പ്രതീക്ഷയുടെ ഐലൻഡിൽ ഹെൽത്ത് അസിസ്റ്റന്റ്മാരായി എത്തിയ നിരവധി പേർക്ക് മുന്നിൽ ഇപ്പോൾ ജീവിതം ചോദ്യചിഹ്നമായിരിക്കുകയാണ്. ഹെൽത്ത് കെയർ വിസയിൽ ജോലി ചെയ്തിരുന്ന പല ആളുകൾക്കും വിസ പുതുക്കി നൽകാതെ വഞ്ചിതരായിരിക്കുകയാണ്. ഹെൽത്ത് കെയർ വിസ പുതുക്കി നൽകാതെ മടക്കി അയച്ചത് നിരവധിപേരെ.വിസ പ്രശ്നം നേരിടുന്നവരിൽ നിരവധി മലയാളികളും ഉൾപ്പടുന്നു. ഇന്ത്യക്കാരായവർ ഡയറക്ട് നഴ്സുമാരായിയിരിക്കുന്ന കെയർ ഹോമുകളിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത് എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
നിലവിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ്മാരായി എത്തിയവരുടെ വിസ കാലാവധി അവസാനിക്കുന്നതിന് പിന്നാലെ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും തുടർന്ന് പുതിയ വ്യക്തികളെ ആ വിസയിൽ തിരികെ എത്തിക്കുന്ന വൻ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്.ഇതിനായി വൻ തുകയും ചിലർ ഈടാക്കുന്നുണ്ട്. ഒരു ഹെൽത്ത് കെയർ മേഖലയിൽ സുതാര്യവും സത്യസന്ധവുമായ റിക്രൂട്ട്മെന്റാണ് ഭൂരിഭാഗവും നടക്കുന്നത്. എന്നാൽ അതിന് ആക്ഷേപം സൃഷ്ടിക്കുന്നു പ്രവർത്തിയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പ്രവാസി തൊഴിലാളികൾക്ക് ആശ്രയം നൽകേണ്ടവർ തന്നെ അവരെ ചൂഷണം ചെയ്യുന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറുന്നത് ഏറെ അപലപനീയം തന്നെയാണ്.ഈ തട്ടിപ്പിനെതിരെ കൃത്യമായ ഇടപെടൽ ഉദ്യോഗാർഥികൾ നടത്തേണ്ടത് ആവശ്യമാണ്. ഒഴിവുകൾ വരുന്ന മുറയ്ക്ക്, പുതിയ റിക്രൂട്മെന്റ് നടത്തുന്നതിനായി ഏജൻസികൾ jobsireland ൽ നോട്ടിഫിക്കേഷൻ നൽകേണ്ടതുണ്ട്. നോട്ടിഫിക്കേഷൻ വന്ന ശേഷം നിലവിൽ ജോലി ചെയ്യുന്നവർക്ക് ഈ ജോലിക്കായി അപേക്ഷിക്കാം. അത്തരത്തിൽ അപേക്ഷ നൽകി കഴിഞ്ഞാൽ നിലവിലുള്ളവരെ തന്നെ ജോലിക്കായി നിർബന്ധമായും തെരഞ്ഞെടുക്കണം. ഇത്തരം അപേക്ഷകരുടെ ആഭാവത്തിൽ മാത്രമേ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിയമ സാധുതയുള്ളൂ. തൊഴിലവസരം നിഷേധിക്കപ്പെടുകയാണെങ്കിൽ ഉദ്യോഗാർഥികൾക്ക് പരാതിയുമായി WRC യെ സമീപിക്കാവുന്നതാണ്.
പരാതികൾ അറിയിക്കാൻ ബന്ധപ്പെടുക:
customerservice@workplacerelations.ie
conciliation@workplacerelations.ie
https://www.workplacerelations.ie/en/complaints_disputes/refer_a_dispute_make_a_complaint/
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…