അയർലണ്ടിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് നൽകി. കോർക്കിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ തീരത്ത് വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ നാളെ രാവിലെ 8 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും. രാവിലെ Munster, Connacht ലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയ മഴയോ ചാറ്റൽ മഴയോ പ്രതീക്ഷിക്കാം. ഉച്ചകഴിഞ്ഞ് വടക്കുകിഴക്കൻ ദിശയിലേക്ക് കനത്ത മഴ വ്യാപിക്കും. കിഴക്ക് മുതൽ തെക്ക് കിഴക്ക് പ്രദേശങ്ങൾ വരെ ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത. താപനില പരമാവധി 4 മുതൽ 8 ഡിഗ്രി വരെയാകും. രാത്രി താപനില 0 മുതൽ 6 ഡിഗ്രി വരെ താഴും.
നാളെ ഉച്ചകഴിഞ്ഞ് തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. ഏറ്റവും കൂടുതൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന തെക്കൻ തീരത്തിന് സമീപം വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേകം മുന്നറിയിപ്പ് നൽകി. ബാധിത പ്രദേശങ്ങളിലെ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശിക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…