ഡബ്ലിന്‍: ഡബ്ലിന്‍ അടക്കമുള്ള തെക്കന്‍ തീരങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ കനത്ത മൂടല്‍മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. ഉച്ചയോടെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് മെറ്റ് ഏറാന്‍ പ്രവചനം. ഡബ്ലിന്‍ അടക്കമുള്ള രാജ്യത്തെ 12 കൗണ്ടികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് വ്യത്യസ്ത സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പുകള്‍ മെറ്റ് ഏറാന്‍ നിലവിൽ പുറപ്പെടുവിച്ചിട്ടുണ്ട്.
കാര്‍ലോ, ഡബ്ലിന്‍, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ്, വെക്സ്ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നീ 12 കൗണ്ടികള്‍ക്കുള്ള മുന്നറിയിപ്പ് രാവിലെ 6 മണിക്ക് പ്രാബല്യത്തില്‍ വന്നു. അര്‍ദ്ധരാത്രി വരെ ഇത് നീണ്ടുനില്‍ക്കും. കാവന്‍, മോനാഗന്‍, ക്ലെയര്‍, ഗോള്‍വേ, ലെട്രിം, റോസ്‌കോമണ്‍, ലോംഗ്ഫോര്‍ഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത് എന്നി കൗണ്ടികള്‍ക്കായി മറ്റൊരു യെല്ലോ അലേര്‍ട്ട് ഉച്ചയ്ക്ക് 12 മണിക്ക് നിലവില്‍വരും. അതേസമയം ആന്‍ട്രിം, അര്‍മാ, ഡൗണ്‍, ഫെര്‍മനാഗ്, ടൈറോണ്‍, ഡെറി എന്നിവയ്ക്ക് യുകെ മെറ്റ് ഓഫീസ് സമാനമായ മുന്നറിയിപ്പ് നല്‍കി. അത് ഉച്ചയ്ക്ക് 2 മണിക്ക് നിലവില്‍ വരും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…