ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെ സ്മരണ പുതുക്കപ്പെടുന്ന ഈ കാലയളവിൽ സ്വർഗോന്മുഖ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം വചനാ അധിഷ്ഠിത ജീവിതത്തിലൂടെയും, ഉപവി പ്രവർത്തികൾ വഴിയും, അനുരഞ്ജന ശുശ്രൂഷ സ്വീകരണത്തിലൂടെയും വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നു. ജീവിത നവീകരണത്തിനു സഭാ മക്കളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു. അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ ഫാ ഡോ. കുര്യൻ പുരമഠംമാണു ധ്യാനം നയിച്ചത്. ഇതോടൊപ്പം എല്ലാ കുർബാന സെൻ്ററുകളിലും കുമ്പസാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഡബ്ലിൻ സോണിൻ്റെ കീഴിലുള്ള പതിനൊന്നു കുർബാന സെൻ്ററുകളിലും ഓശാന ഞായറാഴ്ച തിരുക്കർമങ്ങൾ ആചരിക്കപ്പെടുന്നതാണ്. ഈശോയുടെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹാ വ്യാഴാഴ്ച ഒൻപതു സെന്ററുകളിൽ കാൽ കഴുകൽ ശുശ്രൂഷയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. കാൽവരി കുന്നിലേക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പീഡാനുഭവ തിരുക്കർമ്മങ്ങളും ഒട്ടു മിക്ക സെൻ്ററുകളിലും ദുഃഖവെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്. സീറോ മലബാർ വിശ്വാസികളുടെ ഗൃഹാതുരത്വ ഓർമകളുടെ ഭാഗം ആയി കരുതപ്പെടുന്ന ഈസ്റ്റർ ദിനത്തിലെ പാതിരാ കുർബാന മിക്ക സെൻ്ററുകളിലും ഉണ്ടായിരിക്കുന്നതാണ്. അനുരഞ്ജന ശുശ്രുഷ യിൽ പങ്കെടുത്തു വിശുദ്ധവാര ആചരണത്തിനായി വിശ്വാസികൾ ഒരുങ്ങണമെന്നു സീറോ മലബാർ സഭയുടെ ആദ്ധ്യാത്മിക നേതൃതം ഓർമപ്പെടുത്തി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…