Ireland

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ  വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ Rev. Fr. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി. 

നാല്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ Clonmel Holy Cross Hill ലേക്ക് നടത്തിയ വി. കുരിശിന്റെ വഴി വളരെ ഭക്തി നിർഭരമായി. Deacon MG Lazerus പീഡാനുഭവ സന്ദേശം നൽകി. 

24.03.23 ഞായറാഴ്ച 3:30-ന് ഫാ. ജോമോൻ കാക്കനാട്ട് ഓശാന തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികനും ഫാ. ടോം റോജർ  സഹ കാർമ്മികനും ആയിരുന്നു. തുടർന്ന് കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.

പെസഹാ വ്യാഴം 1:30 ന് ആഘോഷമായ പരി. കുർബാന, കാലുകഴുകൾ ശുശ്രുഷ, അപ്പം മുറിക്കൽ. 29.03.24 ദുഃഖവെള്ളി 5:30 ന് ആഘോഷമായ വി. കുരിശിന്റെ വഴി, പീഡാനുഭവ തിരുകർമ്മങ്ങൾ, നേർച്ച കഞ്ഞി. ശനിയാഴ്ച 4 മണിക്ക് ഉയിർപ്പ് തിരുകർമ്മങ്ങൾ, ആഘോഷമായ പരി. കുർബാന, പുത്തൻ തീ, വെള്ളം വെഞ്ചിരിപ്പ് തുടർന്ന്  സ്നേഹവിരുന്ന്.  

ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരും കമ്മറ്റിഅംഗങ്ങളും നേതൃത്വം നൽകും.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

4 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

5 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

5 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

1 day ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago