Ireland

13 കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം സെപ്റ്റംബർ വരെ നീട്ടി

അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്‌പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു. അതേസമയം, മറ്റ് 13 കൗണ്ടികളിൽ ഓഗസ്റ്റ് 26 മുതൽ നിരോധനം പിൻവലിക്കും. ദീർഘകാലമായി തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കുടിവെള്ള വിതരണ സംവിധാനങ്ങളിൽ വലിയ സമ്മർദം സൃഷ്ടിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാസം അവസാനത്തോടെ Water Conservation Order പ്രാബല്യത്തിൽ വന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഈ ഉത്തരവ് എല്ലാ വീടുകൾക്കും ബാധകമാണ്. കാർ കഴുകൽ, തോട്ടങ്ങളിൽ വെള്ളം നനയ്ക്കൽ, കുട്ടികളുടെ പാഡ്ലിംഗ് പൂളുകൾ നിറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. കാർലോ, കോർക്ക്, ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലിമറിക്ക്, മീത്ത്, ഓഫാലി, ടിപ്പററി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ 13 കൗണ്ടികളിലാണ് നിരോധനം സെപ്റ്റംബർ അവസാനം വരെ നീട്ടിയത്. ഈ പ്രദേശങ്ങളിലെ ജലസ്രോതസ്സുകൾക്കും പൊതുകുടിവെള്ള വിതരണ സംവിധാനങ്ങൾക്കും സാധാരണ നിലയിലേക്ക് മടങ്ങാൻ കൂടുതൽ സമയം ആവശ്യമാണെന്ന് Uisce Éireann വ്യക്തമാക്കി.

അതേസമയം, കാവൻ, ക്ലെയർ, ഡൊനഗൽ, ഗാൽവേ, കെറി, ലീട്രിം, ലോംഗ്ഫോർഡ്, ലൗത്ത്, മയോ, മോനഹാൻ, റോസ്കോമൺ, സ്ലൈഗോ, വെസ്റ്റ്മീത്ത് എന്നീ 13 കൗണ്ടികളിൽ ഓഗസ്റ്റ് 26 മുതൽ ജലസംരക്ഷണ ഉത്തരവ് പിൻവലിക്കും. ജനങ്ങൾ ജലസംരക്ഷണത്തിനായി നടത്തിയ ശ്രമങ്ങളും പല പ്രദേശങ്ങളിലുമുണ്ടായ മെച്ചപ്പെട്ട സാഹചര്യങ്ങളുമാണ് ചില കൗണ്ടികളിൽ നിരോധനം പിൻവലിക്കാൻ സഹായിച്ചതെന്ന് സംഘടന അറിയിച്ചു. എന്നാൽ കിഴക്കൻ, തെക്കൻ അയർലണ്ടിലെ ചില പ്രദേശങ്ങളിൽ ജലസ്രോതസ്സുകളും പൊതുജലവിതരണവും ഇപ്പോഴും സമ്മർദത്തിലായതിനാൽ തുടർന്നും സംരക്ഷണ നടപടികൾ ആവശ്യമാണെന്നും വ്യക്തമാക്കി.

ഒരു മണിക്കൂർ ഗാർഡൻ ഹോസ് അല്ലെങ്കിൽ സ്പ്രിങ്ക്ലർ ഉപയോഗിക്കുന്നത് ഒരു ശരാശരി കുടുംബം ഒരു ദിവസം ഉപയോഗിക്കുന്നതിലധികം വെള്ളം ചെലവാക്കാൻ ഇടയാക്കുമെന്നാണ് Uisce Éireann അറിയിച്ചത്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, ആശുപത്രികൾ, ദുര്‍ബലരായ ഉപഭോക്താക്കൾ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് മതിയായ കുടിവെള്ളം ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

പഠനശേഷം സ്ഥിരജോലി; വിദ്യാർത്ഥികളെ തേടി അയർലൻഡിൽ വമ്പൻ അവസരം!

വിദേശത്ത് തൊഴിൽ തേടുന്ന പരിചയസമ്പന്നരായ ബസ് ഡ്രൈവർമാർക്ക് മികച്ച അവസരവുമായി Vista Career Solutions. നിങ്ങൾ കാറ്റഗറി ബി ഡ്രൈവിംഗ്…

4 hours ago

പുതിയ ജില്ല; മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഇടുക്കി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത്തരമൊരു സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴ പരിഗണിക്കും. സർക്കാർ…

1 day ago

ഒറ്റദിവസം കൊണ്ട് 114 H1N1 കേസുകൾ; ഡൽഹിയിൽ ജാഗ്രത

ഡൽഹി: എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര…

2 days ago

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്-ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തു വിട്ടു.

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…

2 days ago

ട്രെൻഡാണ് ‘High Onam’.!

ഓണാഘോഷത്തിന്റെ ആവേശവും ആരവവും കോർത്തിണക്കിയ പുതിയ ആൽബം ഗാനം ‘ഹൈ ഓണം’ ഇപ്പോൾ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. പ്രേക്ഷകരുടെ മനം…

2 days ago

ലീവിംഗ് സർട്ടിഫിക്കറ്റ് ഫലം: ടോപ് ഗ്രേഡുകളിൽ ഇടിവ്

അയർലൻഡിലെ 70,000-ത്തിലധികം ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷാഫലം ലഭിച്ചു. ഇത്തവണ ഉയർന്ന ഗ്രേഡുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ, കോവിഡ്…

3 days ago