അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്‌പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു. അതേസമയം, മറ്റ് 13 കൗണ്ടികളിൽ ഓഗസ്റ്റ് 26 മുതൽ നിരോധനം പിൻവലിക്കും. ദീർഘകാലമായി തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കുടിവെള്ള വിതരണ സംവിധാനങ്ങളിൽ വലിയ സമ്മർദം സൃഷ്ടിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാസം അവസാനത്തോടെ Water Conservation Order പ്രാബല്യത്തിൽ വന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഈ ഉത്തരവ് എല്ലാ വീടുകൾക്കും ബാധകമാണ്. കാർ കഴുകൽ, തോട്ടങ്ങളിൽ വെള്ളം നനയ്ക്കൽ, കുട്ടികളുടെ പാഡ്ലിംഗ് പൂളുകൾ നിറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. കാർലോ, കോർക്ക്, ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലിമറിക്ക്, മീത്ത്, ഓഫാലി, ടിപ്പററി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ 13 കൗണ്ടികളിലാണ് നിരോധനം സെപ്റ്റംബർ അവസാനം വരെ നീട്ടിയത്. ഈ പ്രദേശങ്ങളിലെ ജലസ്രോതസ്സുകൾക്കും പൊതുകുടിവെള്ള വിതരണ സംവിധാനങ്ങൾക്കും സാധാരണ നിലയിലേക്ക് മടങ്ങാൻ കൂടുതൽ സമയം ആവശ്യമാണെന്ന് Uisce Éireann വ്യക്തമാക്കി.

അതേസമയം, കാവൻ, ക്ലെയർ, ഡൊനഗൽ, ഗാൽവേ, കെറി, ലീട്രിം, ലോംഗ്ഫോർഡ്, ലൗത്ത്, മയോ, മോനഹാൻ, റോസ്കോമൺ, സ്ലൈഗോ, വെസ്റ്റ്മീത്ത് എന്നീ 13 കൗണ്ടികളിൽ ഓഗസ്റ്റ് 26 മുതൽ ജലസംരക്ഷണ ഉത്തരവ് പിൻവലിക്കും. ജനങ്ങൾ ജലസംരക്ഷണത്തിനായി നടത്തിയ ശ്രമങ്ങളും പല പ്രദേശങ്ങളിലുമുണ്ടായ മെച്ചപ്പെട്ട സാഹചര്യങ്ങളുമാണ് ചില കൗണ്ടികളിൽ നിരോധനം പിൻവലിക്കാൻ സഹായിച്ചതെന്ന് സംഘടന അറിയിച്ചു. എന്നാൽ കിഴക്കൻ, തെക്കൻ അയർലണ്ടിലെ ചില പ്രദേശങ്ങളിൽ ജലസ്രോതസ്സുകളും പൊതുജലവിതരണവും ഇപ്പോഴും സമ്മർദത്തിലായതിനാൽ തുടർന്നും സംരക്ഷണ നടപടികൾ ആവശ്യമാണെന്നും വ്യക്തമാക്കി.

ഒരു മണിക്കൂർ ഗാർഡൻ ഹോസ് അല്ലെങ്കിൽ സ്പ്രിങ്ക്ലർ ഉപയോഗിക്കുന്നത് ഒരു ശരാശരി കുടുംബം ഒരു ദിവസം ഉപയോഗിക്കുന്നതിലധികം വെള്ളം ചെലവാക്കാൻ ഇടയാക്കുമെന്നാണ് Uisce Éireann അറിയിച്ചത്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, ആശുപത്രികൾ, ദുര്‍ബലരായ ഉപഭോക്താക്കൾ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് മതിയായ കുടിവെള്ളം ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































