Ireland

പുതിയ ഫ്ലോട്ടിംഗ് ഗ്യാസ് സ്റ്റോറേജ് ഷിപ്പിന്റെ നിർമ്മാണ ചെലവിനായി ഊർജ്ജ ബില്ലുകളിൽ നേരിയ വർധനവുണ്ടാകും

ഫ്ലോട്ടിംഗ് ഗ്യാസ് സ്റ്റോറേജ് ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള ചെലവുകളുടെ ഭാഗമായി അയർലണ്ടിൽ ഊർജ്ജ ബില്ലുകളിൽ ചെറിയ ചാർജ് ഉൾപെടുത്താൻ തീരുമാനമായി. ഫ്ലോട്ടിംഗ് ഗ്യാസ് സ്റ്റോറേജ് ഷിപ്പിന്റെ ചെലവ് 10 മുതൽ 15 വർഷം വരെ ഗ്യാസ് അല്ലെങ്കിൽ ഇലക്ട്രിസിറ്റി ഉപഭോക്താക്കളിൽ നിന്നും ചെറിയ ചാർജിലൂടെ ഈടാക്കുമെന്ന് ഊർജ മന്ത്രി ഇമോൺ റയാൻ സ്ഥിരീകരിച്ചു. എന്നിരുന്നാലും, വൈദ്യുതി പിഎസ്ഒ, നോറ ലെവി തുടങ്ങിയ സമാന ലെവികളുടെ നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി ഉപഭോക്തൃ ബില്ലുകൾക്ക് 1.5% മുതൽ 2.5% വരെ വർദ്ധനവുണ്ടാകാം.

നിലവിൽ അയർലണ്ടിലെ എല്ലാ വൈദ്യുതി ഉപഭോക്താക്കൾക്കും ഈടാക്കുന്ന സബ്‌സിഡിയാണ് പിഎസ്ഒ. എല്ലാ ഊർജ്ജ വിതരണക്കാരും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് ഈ ലെവി ഈടാക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. നാഷണൽ ഓയിൽ റിസർവ് അസോസിയേഷന്റെ (നോറ) ധനസഹായത്തിനായി 1996-ലാണ് നോറ ലെവി ഏർപ്പെടുത്തിയത്. Liquefied Natural Gas (LNG) ഇറക്കുമതി ചെയ്യുന്നതിനുള്ള സർക്കാർ ഗ്യാസ് സംഭരണ ​​കേന്ദ്രം ആഴത്തിലുള്ള ജല തുറമുഖത്ത് നിർമ്മിക്കേണ്ടതുണ്ട്, കൃത്യമായ സ്ഥാനം ഇതുവരെ തീരുമാനിച്ചിട്ടില്ല.

വിതരണത്തിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ ഫ്ലോട്ടിംഗ് ഗ്യാസ് റിസർവ് ഉപയോഗിക്കുമെന്ന് റയാൻ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്തിന് പന്ത്രണ്ട് ദിവസത്തേക്ക് വിതരണം ചെയ്യാനുള്ള ശേഷി കപ്പലിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്യാസ് സ്‌റ്റോറേജ് യൂണിറ്റ് വികസിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലത്തെക്കുറിച്ചുള്ള ശുപാർശകൾ ഗ്യാസ് നെറ്റ്‌വർക്ക്സ് അയർലൻഡ് ഇപ്പോൾ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

5 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

17 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

19 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

21 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

23 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

1 day ago