Ireland

ഹ്യൂമൻ ട്രാഫിക്കിങ്; തുടർച്ചയായ രണ്ടാം വർഷവും അയർലണ്ട് ഏറ്റവും മോശം സ്ഥാനത്ത്

ഐറിഷ് ഗവൺമെന്റിന്റെ ലൈസൻസോ അനുമതിയോ ഇല്ലാതെ എംപ്ലോയ്‌മെന്റ് വിസ കാറ്റഗറിയിൽ അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഉൾപ്പെടെ അയര്ലണ്ടിലെക്കു കൊണ്ട് വരുന്നത് Human trafficking Categories പ്പെടുന്നതാണ്. ഇതിനെതിരെ ആർക്കും പരാതിപ്പെടാം

ഹ്യൂമൻ ട്രാഫിക്കിങ്ങിനെ കുറിച്ചുള്ള ആക്ഷേപങ്ങളിൽ എങ്ങനെ പരാതിപ്പെടാമെന്ന് ഇതിന്റെ രണ്ടാം ഭാഗത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഹ്യൂമൻ ട്രാഫിക്കിങ് ചെറുക്കുന്നതിനുള്ള മിനിമം മാനദണ്ഡങ്ങൾ പോലും അയർലൻഡ് പാലിക്കുന്നില്ലെന്ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ്. ഇക്കാര്യത്തിൽ  റൊമാനിയയ്ക്കും ബെലാറസിനുമൊപ്പം യൂറോപ്യൻ യൂണിയന്റെ ഏറ്റവും ദുർബലമായ രാജ്യങ്ങളിലൊന്നായാണ് അയർലണ്ടിനെ കണക്കാക്കുന്നത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് റിപ്പോർട്ട് 2021ൽ, ഹ്യൂമൻ ട്രാഫിക്കിങിനെ ചെറുക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള രാജ്യങ്ങളെ റാങ്കുചെയ്യുന്നു. ഹ്യൂമൻ ട്രാഫിക്കിങ് അവബോധം വളർത്തുന്നക, ആൻറി-ട്രാഫിക്കിങ് നിയമനിർമ്മാണം നടത്താനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുക എന്നിവ ഈ ശ്രമങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹ്യൂമൻ ട്രാഫിക്കിങ് ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങളിൽ പോലും അയർലണ്ട് എത്തിച്ചേരുന്നില്ലെന്നും എന്നാൽ അതിനായി കാര്യമായ പരിശ്രമങ്ങൾ അയർലണ്ടിൽ നടന്നു വരികയാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഹ്യൂമൻ ട്രാഫിക്കിന്റെ ആഘാതത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിരവധി രാജ്യങ്ങളെ തരംതാഴ്ത്തുകയും ചില രാജ്യങ്ങളെ ഉയർത്തിക്കാട്ടുകയും ചെയയ്യുന്നു. ഇതിൽ അയർലൻണ്ട്  തുടർച്ചയായ രണ്ടാം വർഷവും tier  2 watch listൽ തുടരുകയാണ്. ഈ നിരീക്ഷണ പട്ടികയിൽ വെസ്റ്റേൺ യൂറോപ്പിലെ ഏക രാജ്യം അയർലണ്ടാണ്. 2018 വരെ അയർലണ്ട് Tier 1ൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് ഇതിൽ നിന്ന്  Tier 2 watch listലേക്ക് പിന്തള്ളപ്പെട്ടത്.

നീതിന്യായവകുപ്പിന്റെ കഴിഞ്ഞവർഷത്തെ   പ്രവർത്തനം രാജ്യത്തിന്റെ റാങ്കിംഗിൽ ഒരു പുരോഗതിയും നേടാൻ സഹായിച്ചില്ലെന്ന് ഈ റാങ്കിങ്ങിനെ തുടർന്നുള്ള പ്രതികരണത്തിൽ ക്രിമിനൽ, സിവിൽ ജസ്റ്റിസ് സഹമന്ത്രി ഹിൽഡെഗാർഡ് നൊട്ടൻ പറഞ്ഞു. “ഈ മേഖലയിൽ വരുത്തുന്ന ചില മെച്ചപ്പെടുത്തലുകൾ മുന്നോട്ട് കൊണ്ടുപോകാൻ തീർച്ചയായും ആഗ്രഹിക്കുന്നു, എന്നാൽ 2020 ൽ പാൻഡെമിക് പശ്ചാത്തലത്തിൽ  നേരിടുന്ന വെല്ലുവിളികൾക്കിടയിലും 2021 ന്റെ ആദ്യ പകുതിയിലും ഞങ്ങൾ ഒരു പടി മുന്നേറി എന്ന് പറയുന്നത് ശരിയാണ്. നിർഭാഗ്യവശാൽ ഇവ റിപ്പോർട്ടിൽ പ്രതിഫലിക്കാത്ത കാര്യമാണ്, എന്ന് നൊട്ടൻ കൂട്ടിച്ചേർത്തു.

Independent human trafficking national rapporteur,  formal national anti-trafficking forum എന്നീ നവീന ആശയങ്ങൾ ഉൾപ്പെടുത്തിയ അയർലണ്ടിന്റെ ശ്രമങ്ങൾ റിപ്പോർട്ടിൽ അംഗീകരിക്കപ്പെട്ടു. എന്നിരുന്നാലും മൊത്തത്തിലുള്ള ശ്രമങ്ങൾ പരിഗണിക്കുമ്പോൾ അയർലണ്ട് പിന്നിലാണെന്നാണ് ഈ റിപ്പോർട്ട് വിശദമാക്കുന്നത്. ഐറിഷ് ഗവൺമെന്റിന്റെ തിരിച്ചറിയൽ സംവിധാനത്തിലെ അപാകതകൾ കാരണം ഇരകളെ തിരിച്ചറിയാൻ കഴിയാത്തതിനെക്കുറിച്ചും ഇരകളെ തിരിച്ചറിയുന്നത് പോലീസിന് മാത്രമായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ ആശങ്കരേഖപ്പെടുത്തിയിട്ടുണ്ട്.

ഹ്യൂമൻ സഫറിങ്സ്

ഇരകളുടെ സംരക്ഷണത്തിനായുള്ള നിർണായക വിടവുകൾ പരിഹരിക്കുന്നതിൽ സംസ്ഥാനം സമീപകാലത്ത് അനുകൂലമായ ചില പ്രതിബദ്ധതകളുണ്ടെങ്കിലും,  അവ പരിഹരിക്കാനുള്ള പദ്ധതികൾ നിർദ്ദേശ ഘട്ടത്തിലാണെന്ന്  Irish Human Rights and Equality Commissionൻറെ ചീഫ് കമ്മിഷണർ സിനാദ് ഗിബ്നി പറഞ്ഞു. 12 മാസം മുമ്പ് അയർലണ്ടിനെ Tier 2 പദവിയിൽ എത്തിക്കാൻ കാരണമായ ട്രാഫിക്കിങ്ങിൻറെ  ഇരകളുടെ ചികിത്സയിലും സംരക്ഷണത്തിലുമുള്ള വിടവുകളും പരാജയങ്ങളും വലിയ തോതിൽ നിലനിൽക്കുന്നുണ്ടെന്നും ഇരകളെ തിരിച്ചറിയൽ, സംരക്ഷണം, പ്രോസിക്യൂഷൻ പോലുള്ള പ്രധാന പ്രശ്നങ്ങൾ മിക്കതും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഗിബ്നി ചൂണ്ടിക്കാട്ടി.

ട്രാഫിക്കിങ്ങിനെ ചെറുക്കുന്നതിൽ സംസ്ഥാനം കൂടുതൽ നിർണ്ണായകമായി പ്രവർത്തിക്കാനുള്ള സമയമായി എന്ന് രണ്ടാം വർഷവും വാച്ച് ലിസ്റ്റിൽ സ്ഥാനം നേടിയതിൽ നിന്നും മനസിലാക്കാം. കോവിഡ് -19 പാൻഡെമിക് “ഹ്യൂമൻ ട്രാഫിക്കിങ്ങിൻറെ അപകടസാധ്യത അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുകയും നിലവിലുള്ളതും ആസൂത്രിതവുമായ ട്രാഫിക്കിങ് വിരുദ്ധ ഇടപെടലുകൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിച്ചു” എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പറയുന്നു. മനുഷ്യക്കടത്തുകാർ പാൻഡെമിക് ബാധിച്ചതും വർദ്ധിപ്പിക്കുന്നതുമായ അപകടസാധ്യതകൾ പരമാവധി മുതലാക്കിയെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

അയർലണ്ടിനെ കൂടാതെ സൈപ്രസ്, ഇസ്രായേൽ, ന്യൂസിലാൻഡ്, നോർവേ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്. എന്നീ ആറ് രാജ്യങ്ങളെ tier 1 ൽ ഉയർന്ന റാങ്കിംഗിൽ നിന്ന് tier 2 ലേക്ക് തരംതാഴ്ത്തി.

ഐറിഷ് ഗവൺമെന്റിന്റെ ലൈസൻസോ അനുമതിയോ ഇല്ലാതെ എംപ്ലോയ്‌മെന്റ് വിസ കാറ്റഗറിയിൽ അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഉൾപ്പെടെ അയര്ലണ്ടിലെക്കു കൊണ്ട് വരുന്നത് Human trafficking Categories പ്പെടുന്നതാണ്. ഇതിനെതിരെ ആർക്കും പരാതിപ്പെടാം.

Sub Editor

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

4 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

5 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

7 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

12 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

13 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago