Ireland

ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രകടനം; മാർച്ചിൽ പങ്കെടുത്ത് ഇരുന്നൂറിലധികം പ്രതിഷേധക്കാർ

കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്നും പുറത്താക്കുക എന്ന ആവശ്യമായ വിരുദ്ധ പ്രതിഷേധക്കാർ ഡബ്ലിനിൽ മാർച്ച് നടത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഗാർഡൻ ഓഫ് റിമെംബറൻസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് O’Connell Street ലൂടെ കടന്നു പോയി. അക്രമ സാധ്യത കണക്കിലെടുത്ത് നിരവധി ഗാർഡകൾ സുരക്ഷ ഒരുക്കിയിരുന്നു.

പ്രതിഷേധക്കാർ ഐറിഷ് പതാകകളും, പ്ലക്കാർഡുകൾ ഉയർത്തുകയും, കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. 200 ൾ അധികം ആളുകൾ GPO ന് പുറത്ത് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. Customs House Quay -ൽ അവസാനിച്ച മാർച്ചിനൊടുവിൽ അണികൾ പ്രതിഷേധ സമ്മേളനം ചേർന്നു.

അയർലണ്ടിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരായ അഭയാർഥികൾക്ക് താമസ സൗകര്യം നൽകുന്നതിനെതിരെ അയർലണ്ടിൽ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും ആക്രമണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രാദേശിക പ്രതിഷേധ ഗ്രൂപ്പുകളും ഇന്നലത്തെ മാർച്ചിൽ പങ്കെടുത്തിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

TomTom Traffic Index 2025: ഡബ്ലിൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരം

ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരവും ഗതാഗത വേഗത കുറഞ്ഞ ആറാമത്തെ നഗരവുമാണ് ഡബ്ലിൻ.2025-ലെ ടോംടോം ട്രാഫിക് സൂചിക പ്രകാരമാണിത്.…

2 hours ago

നാദിർഷയുടെ “മാജിക്ക്മഷ്റൂം” ജനുവരി ഇരുപത്തിമൂന്നിന്

നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്റൂം.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം  ജനുവരി ഇരുപത്തി…

11 hours ago

18 കാരിയുടെ മരണം; ചികിത്സാ പിഴവ് സമ്മതിച്ച് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സർജൻ

മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…

1 day ago

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം; ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…

1 day ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

1 day ago

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…

1 day ago