Ireland

മൈഗ്രന്റ് നഴ്സസ് അയർലൻഡിന് സാർവ്വദേശീയ നേതൃത്വം; സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർല എന്നിവരെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ട് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ലവേഴ്സ്. റോസ്കോമണിലെ ‘റോസ്എഫ്എം’ എന്ന റേഡിയോ സ്റ്റേഷനിൽ അവതാരകനും കൂടിയാണ് ലവേഴ്സ്.   ഡബ്ലിനിൽ സീനിയർ ഹീമോഡയാലിസിസ് നഴ്‌സാണ് മൈക്കൽ. ഫിലിപ്പിനോ നഴ്സസ് ഇൻ അയർലണ്ട് എന്ന ഫേസ്ബുക്  ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനും ആണ് മൈക്കേൽ.  അയർലണ്ടിലെ എല്ലാ രാജ്യങ്ങളിലെയും പ്രവാസി നഴ്സുമാരെ ഉൾക്കൊള്ളിച്ചു പ്രവർത്തിക്കുക എന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ  ഭാഗമായാണ് ആഫ്രിക്കൻ, ഫിലിപ്പീൻസ് പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത്. നൂറു കണക്കിന് അംഗങ്ങൾ സംഘടനക്ക് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുണ്ടെങ്കിലും അവരുടെ പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത് ആദ്യമായാണ്. ആഫ്രിക്കൻ, ഫിലിപ്പീൻസ് പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത് കൂടി സംഘടയുടെ പ്രവർത്തനങ്ങൾ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാരിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

2 hours ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

5 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

1 day ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

1 day ago

ഡബ്ലിനിൽ 1,000 ഏക്കറിൽ 18,500 വീടുകൾ; ഡൺസിങ്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…

1 day ago

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…

1 day ago