Ireland

ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം; അനിർബാൻ പ്രസിഡന്റ്, ശ്രീലേഖ കൾച്ചറൽ സെക്രട്ടറി

സ്ലൈഗോ: 18മത് വർഷത്തിലേക്കു കടന്ന ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം. അനിർബാൻ ബാഞ്ജായാണ് പുതിയ പ്രസിഡന്റ്. ഹരിണി വല്ലഭനേനിയെ സെക്രട്ടറി ആയും മോൻസി വർഗീസിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. ആൽബർട്ട് കുര്യാക്കോസ് പബ്ലിക് റിലേഷൻ ഓഫീസർ ആയി തുടരും. മീഡിയ ഓഫീസർ ആയി ഡയസ് സേവ്യറും, ഓഡിറ്ററായി ദിവ്യശ്രീ അനിൽകുമാറും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലേഖ അരുൺ ആണ് പുതിയ കൾച്ചറൽ സെക്രട്ടറി.

2006 ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോ ആഘോഷങ്ങളേക്കാളുപരി അംഗങ്ങളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകി വരുന്നത്. കൗണ്ടി കൌൺസിൽ, ഗാർഡ, ഇന്ത്യൻ എംബസി മുതലായ സർക്കാർ ഏജൻസികളുമായും, നോർത്തുവെസ്റ് ഹോസ്പിസ് , സ്ലൈഗോ റോവേഴ്സ് ഫുട്ബോൾ ക്ളബ്ബ് മുതലായ സർക്കാർ ഇതര ഏജൻസികളുമായും ചേർന്ന് പ്രവർത്തിച്ചു വരുന്ന അസോസിയേഷൻ  ഇന്ത്യൻ സമൂഹത്തെ ഐറിഷ് ജനതയുമായി ഇഴയടുപ്പത്തോടെ ജീവിക്കാൻ സഹായിക്കുന്നതിൽ മുൻപന്തിയിലാണ്.

റിപ്പോർട്ട്: ഡയസ് സേവ്യർ, മീഡിയ ഓഫീസർ, ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോ.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

18 mins ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

4 hours ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

6 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

1 day ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

1 day ago

ഡബ്ലിനിൽ 1,000 ഏക്കറിൽ 18,500 വീടുകൾ; ഡൺസിങ്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…

1 day ago