Ireland

ഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു; സാൻജോ മുളവരിക്കൽ പ്രസിഡന്റ്, പുന്നമട ജോർജുകുട്ടി ചെയർമാൻ

ഡബ്ലിൻ:  ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി പുന്നമട ജോർജുകുട്ടിയെയും നോമിനേറ്റ് ചെയ്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.

Follow Us on Whats App!
GNN24X7 IRELAND :https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

പുതിയ പ്രസിഡന്റായ സാൻജോ മുളവരിക്കൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന പ്രവർത്തകനാണ്. കാലടി ശ്രീശങ്കര കോളേജിലെ  യൂണിയൻ കൗൺസിലർ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി, കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് കാത്തലിക് കോൺഗ്രസ് അയർലണ്ട് കോർഡിനേറ്റർ, ഫിലിം ഫെസ്റ്റിവൽ അയർലണ്ട് ഡയറക്ടർ ബോർഡ് അംഗം, ഓഐസിസി അയർലണ്ട് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. സാംസ്കാരിക പ്രവർത്തനങ്ങളിലും ചാരിറ്റി പരിപാടികളിലും സജീവമാണ്. ബ്ലാക്ക്റോക്ക് ചർച്ച് ക്വയർ ടീം ലീഡറായും ഗായകനുമായും പ്രവർത്തിക്കുന്നു.

പുന്നമട ജോർജുകുട്ടി സ്കൂൾ ,  കോളേജ്  കാലയളവിൽ കെ.എസ്.യു. പ്രവർത്തനത്തിൽ നിറ സാന്നിധ്യമായിരുന്നു.  ആ കാലയളവിൽ  ബഹുമാന്യനായ  രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റ് ആയിരിക്കെ 1988 ൽ സംഘടിപ്പിച്ച  കേരളമാർച്ചിൽ പങ്കെടുത്ത് കൊണ്ട്  സജീവ രാഷ്‌ട്രീയത്തിലേക്ക്  കടന്നു വന്നു . ഓഐസിസി അയർലണ്ട് വൈസ് പ്രസിഡന്റ്,  സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റി അയർലണ്ട് – പിതൃവേദി യുടെ നാഷണൽ പ്രസിഡന്റ്,  വാട്ടർഫോർഡ് മലയാളി  അസ്സോസിയേഷൻ്റെ നേതൃത്വം, അയർലണ്ടിലും യുകെയിലും വർഷങ്ങളായി നടന്നുപോരുന്ന  ഡ്രാഗൺ  ബോട്ട് വള്ളംകളി യിലേക്ക്  ആലപ്പുഴക്കാരുടെ ടീമിനെ സംഘടിപ്പിക്കുന്നതിന്റെ മുഖ്യസംഘാടകൻ, ഒഎസിസി വാട്ടർഫോർഡ് യൂണിറ്റ് രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ  സേവനം അനുഷ്ഠിക്കുന്നു.   അയർലണ്ടിലും  യുകെയിലും  വിജയകരമായി നടന്നു  പോരുന്ന  വടംവലി , വള്ളം കളി  മത്സരങ്ങളിൽ  പുന്നമട ജോർജ് കുട്ടിയുടെ  കമൻ്ററി  ഏവരെയും  ആകർഷിക്കുന്നത്  തന്നെയാണ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത് പോരുന്ന അദ്ദേഹം ഏറ്റെടുക്കുന്ന ഏത് പരിപാടിയും നൂറു ശതമാനവും  വിജയത്തിലേക്ക് എത്തിക്കുവാൻ  അദ്ദേഹത്തിൻ്റെ മികച്ച കഴിവ് എടുത്ത് പറയാതിരിക്കാൻ നിർവ്വാഹമില്ല.

പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഘടന പൂർണ പിന്തുണ പ്രഖ്യാപിച്ചതായി നാഷണൽ നേതൃത്വം വ്യക്തമാക്കി.

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Follow Us on Whats App!
GNN24X7 IRELAND :https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മണിക്കൂറിന് €21.26 വേതനം; Bus Éireann പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു

അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…

18 hours ago

ഒരു സംഘം അഭിനേതാക്കളുമായി ജി.മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…

18 hours ago

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത് ?

പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…

18 hours ago

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു; 11 വയസ്സുകാരൻ പിടിയിൽ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…

19 hours ago

കാണാതായ 13 വയസ്സുകാരിയ്ക്കായി തിരച്ചിൽ; സഹായം അഭ്യർത്ഥിച്ച് പോലീസ്

മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…

19 hours ago

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’; അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…

19 hours ago