ഹൂസ്റ്റൺ: നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച് ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകനും മുൻ മുഖ്യമന്ത്രിയും ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുവാനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ വേദിയൊരുക്കുന്നു.
സെപ്തംബർ 20ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ദേശി റെസ്റ്റേറ്റാന്റിൽ ( 209, FM 1092 Rd, Stafford, TX 77477) ക്രമീകരിയ്ക്കുന്ന അനുമോദന സമ്മേളനത്തിൽ ഹൂസ്റ്റണിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതാണ്. പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ അദ്ധ്യക്ഷത വഹിയ്ക്കും.
ഏവരെയും യോഗത്തിലേക്ക് സാദരം ക്ഷണിയ്ക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തപെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ബേബിച്ചൻ മണക്കുന്നേൽ – 713 291 9721
തോമസ് ഒലിയാംകുന്നേൽ – 713 679 9950
വാവച്ചൻ മത്തായി – 832 468 3322
റിപ്പോർട്ട്: ജീമോൻ റാന്നി
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…