Ireland

‘നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ഡോക്ടര്‍മാരെ ആര് രക്ഷിക്കും’: ഓ ഐ സി സി /ഐ ഒ സി അയർലണ്ട്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണമായി കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ:വന്ദന ദാസിന് ആദരാഞ്ജലികൾ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്ന ആശങ്ക പൂര്‍ണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകം. പലവട്ടം അക്രമത്തിനിരയായവരാണ് കേരളത്തിലെ ഡോക്ടർമാർ. ആതുരശുശ്രൂഷകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് ഡോ.വന്ദനയുടെ അനുഭവം തെളിയിക്കുന്നു.

എത്രയോ നിരാലംബർക്ക് ആശ്രയമാകേണ്ടിയിരുന്നനിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്ന നിരവധി വർഷങ്ങൾ ഹോമിച്ച് നേടിയ തൻ്റെ ആതുരശുശ്രൂഷ രംഗത്തെ ശ്രേഷ്ഠമായ കരിയർ ആരംഭിക്കുന്നതിന് മുൻപ് തന്നെ അരുംകൊലയിലൂടെ അതിക്രൂരമായി അവസാനിപ്പിച്ചു.ജീവന് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത നാടായി മാറിയോ കേരളം ?????

“ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നു”സ്വന്തം തൊഴിലിടത്തിൽ തൊഴിൽ സുരക്ഷ പോലും നിഷേധിക്കപ്പെട്ട്, പോലീസിന്റെ സാന്നിധ്യത്തിൽ അവർ തന്നെ കൊണ്ടുവന്ന പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകയെക്കുറിച്ച്, ആ പെൺകുട്ടി ജോലി ചെയ്തിരുന്ന വകുപ്പിന്റെ തന്നെ മന്ത്രി പറഞ്ഞ വാക്കുകളാണ്. ആരോഗ്യമന്ത്രി നടത്തിയ ഈ പ്രസ്താവന തീർത്തും ലജ്ജാവഹമാണ്. മരണപെട്ട ഡോക്ടറുടെ എക്സ്പീരിയൻസിനെ പഴിചാരുന്ന ആരോഗ്യ മന്ത്രി കേരളത്തിന്‌ അപമാനമാണ്. ആരോഗ്യ മേഖലയെ അനാരോഗ്യ മേഖല ആക്കി മാറ്റിയ മന്ത്രി വീണ ജോർജ് രാജിവച്ചു ഒഴിയണം.

ഇടതുസർക്കാരിനെയോർത്ത് മലയാളികൾ ലജ്ജിച്ച് തല താഴ്ത്തുന്നു.കഴിഞ്ഞ 3 വർഷത്തിനിടയിൽ മാത്രം തൊഴിലിടത്തിൽ അക്രമിക്കപ്പെട്ട ഡോക്ടർമാരുടെ എണ്ണം 200 ൽ അധികമാണ് സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് ഒ.പി മുതൽ ഓപ്പറേഷൻ തിയേറ്റർ വരെയുള്ള ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതിയെക്കുറിച്ച് അവർ സർക്കാരിനോട് മുൻപ് പലവട്ടം പരാതിപ്പെട്ടതാണ്. കുറെ അന്വേഷണങ്ങൾ പ്രഖ്യാപിച്ചത് അല്ലാതെ ആരോഗ്യവകുപ്പ് ഒന്നുംതന്നെ ചെയ്തില്ല.ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്, ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു ഇതിനെ നിയന്ത്രിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല,സ്ത്രീ സുരക്ഷ പലപ്പോഴും ആലങ്കാരികം മാത്രമാകുകയാണ് സംസ്ഥാനത്ത്. ഇതിൻറെ ഒടുവിലത്തെ തെളിവാണ് ഡോ:വന്ദനയുടെത്.

ഒരു ഡോക്ടർക്ക് പോലും സുരക്ഷിതത്വം ഇല്ലാത്ത നാടായി നമ്മുടെ കേരളം മാറി. ഓരോരോ ദുരന്തങ്ങളിലും അക്രമ അനിഷ്ട സംഭവങ്ങളിലും സർക്കാർ സംവിധാനവും മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമ പാലകരും പരാജയം സമ്മതിച്ചേ മതിയാകൂ.സർക്കാർ ആർക്കാണ് സംരക്ഷണം ഒരുക്കേണ്ടത്? പാർട്ടി അണികൾക്ക് സംരക്ഷണം നൽകാനും പാർട്ടിക്ക് എതിരെ വരുന്നവരെ വക വരുത്താൻ കൊടി സുനിമാരും കിർമാണി മനോജ്മാരും തില്ലങ്കേരിമാരുമൊക്കെയുണ്ട് അവരെ ഏൽപ്പിച്ച ദൗത്യം അവർ കൃത്യമായി ചെയ്യുന്നുണ്ട് പക്ഷേ നിങ്ങളെ ഏൽപ്പിച്ചത് ഭരണ നിർവഹണത്തിനാണ് എന്ന് മറക്കരുത്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത കാലത്താണ് കേരളം ഇന്നെത്തി നിൽക്കുന്നത്.

ജനകീയ സമരങ്ങളിലൂടെയും പ്രക്ഷേഭങ്ങളിലൂടെയും ഈ കിരാത ഭരണത്തെ പുറത്താക്കുക എന്ന ഏക ലക്ഷ്യത്തിലാണ് കോൺഗ്രസ്, ആ ലക്ഷ്യം ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ്.കൊട്ടാരക്കരയിൽ യുവ ഡോക്ടറുടെ ജീവൻ ബലി കൊടുക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഒഐസിസി അയർലൻഡ് ഭാരവാഹികളായലിങ്ക്‌ വിൻസ്റ്റർ,സാൻജോ മുളവരിക്കൽ ,പുന്നമട ജോർജ്കുട്ടി ,റോണീ കുരിശിങ്കൽപറമ്പിൽ,കുരുവിള ജോർജ്, ചാൾസൺ ചാക്കോ, സുബിൻ ഫിലിപ്പ്, ജിനെറ്റ്, ഫവാസ് മടശ്ശേരി, ബേസിൽ ബേബി, ഫ്രാൻസിസ് ജേക്കബ് ലിജോ ജോസഫ്, ലിജു ജേക്കബ് , പ്രശാന്ത് മാത്യു എന്നിവർ പ്രതികരിക്കുകയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

17 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

17 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

21 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago