Ireland

രാജ്യത്ത് മഞ്ഞുവീഴ്ച ശക്തമാകും; താപനില -5 ഡിഗ്രി വരെ താഴും

അയർലണ്ടിൽ ശക്തമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആർട്ടിക് വായുപ്രവാഹം രാജ്യത്തിന് മുകളിലൂടെ നീങ്ങുമെന്നും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. പുതുവത്സര രാത്രിയിലും അതിനടുത്ത ദിവസവും നേരിയ ചാറ്റൽ മഴ പ്രതീക്ഷിക്കാമെന്നും എന്നാൽ പുതുവത്സര ദിനത്തിൽ മിക്കവാറും വരണ്ട കാലാവസ്ഥയായിരിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ തണുപ്പ് കൂടുതൽ രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 5 വരെ -5 ഡിഗ്രി സെൽഷ്യസ് തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

അടുത്ത ആഴ്ച കൂടുതൽ വ്യാപകമായ ഹിമപാതവും മഞ്ഞുവീഴ്ചയും കാണാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.അടുത്ത ആഴ്ച ആരംഭിക്കുന്നത് വരെയെങ്കിലും തണുപ്പ് തുടരുമെന്നും ഒരുപക്ഷേ ആഴ്ചയുടെ മധ്യം വരെ തുടരുമെന്നും അറിയിച്ചു. ഈ ആഴ്ച ഡബ്ലിനിലെ താപനില -1 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും വരും ദിവസങ്ങളിൽ ഇതിലും തണുപ്പുള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും പറയുന്നു.

വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. തണുപ്പിനൊപ്പം “ശീതകാല മഴ” ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സീ-ഇഫക്റ്റ് സ്നോ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം കാരണം ലെയ്ൻസ്റ്ററിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഡബ്ലിൻ, വിക്ലോ, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ ഈ കാലയളവിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

18 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

18 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

19 hours ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

20 hours ago

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

2 days ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

2 days ago