Ireland

‘അയർലണ്ടിൽ പുതിയ കുടിയേറ്റ നയം ഈ വർഷം തന്നെ വികസിപ്പിക്കും’- ഇമിഗ്രേഷൻ മന്ത്രി ജിം ഒ. കലഗാന്‍

അയർലണ്ടിൽ കുടിയേറ്റ വിഷയത്തില്‍ പുതിയ നയവും സംയോജന പദ്ധതിയും ഈ വര്‍ഷം തന്നെ വികസിപ്പിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി ജിം ഒ. കലഗാന്‍. അയർലണ്ടിൽ മലയാളി കുടുംബം ഉൾപ്പടെയുള്ള ഇന്ത്യൻ വംശജർക്ക് നേരെ ആവർത്തിക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുകെ മലയാളി നിയമജ്ഞനും കേംബ്രിജ് മുൻ മേയറും നിലവിൽ കൗൺസിലറുമായ ബൈജു തിട്ടാല അയർലൻഡ് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്കു സമർപ്പിച്ച പരാതിയിലാണു മന്ത്രിയുടെ മറുപടി.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വിദേശ പൗരന്മാർക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളെ മന്ത്രി അപലപിച്ചു.അയർലണ്ടിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് വിദേശ തൊഴിലാളികളും വിദ്യാർത്ഥികളുമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഈ വർഷം തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അയർലണ്ടിന്റെ ആവശ്യങ്ങൾക്കും അവസരങ്ങൾക്കും എങ്ങനെ പ്രതികരിക്കണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യക്കാർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ഉൽക്കണ്ഠ അറിയിച്ച് ഐറിഷ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, കുടിയേറ്റ വകുപ്പു മന്ത്രി തുടങ്ങിയവർക്ക് ബൈജു തിട്ടാല കത്തയച്ചിരുന്നു. എല്ലാവരും തന്നെ കത്തു ലഭിച്ചതായി അറിയിച്ചു മറുപടി നൽകിയെങ്കിലും വിദേശകാര്യ വകുപ്പിൽ നിന്നാണു വിശദമായ മറുപടി ലഭിച്ചത്. ന്യൂനപക്ഷത്തിനു നേരെയുണ്ടായ അതിക്രമങ്ങൾ തന്നെ ദുഖിപ്പിച്ചെന്നും വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഐറിഷ് പൊലീസ് കമ്മിഷണറുമായി സംസാരിച്ചതായായും അദ്ദേഹം അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

7 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

10 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

16 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

1 day ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

1 day ago