Ireland

അയർലൻഡ് നഴ്സിങ് ഹോംസ് ദേശീയ അംഗീകാരം മള്ളൂശേരി കാരിയിൽ അഷ്ബിയ്‌ക്ക്

കോട്ടയം: അയർലൻഡ് സർക്കാരിന്റെ നഴ്സിങ് ഹോംസ് ദേശീയ അംഗീകാരം മള്ളൂശേരി കാരിയിൽ അഷ്ബിയ്‌ക്ക്. ഒഫലി കൗണ്ടിയിൽ ടുലമോറിലെ നഴ്സിങ് ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റാണ് നിലവിൽ അഷ്ബി. ഡബ്ലിൻ മാൻഷൻ ഹൗസിൽ ധനമന്ത്രി ജാക്ക് ചേംബേർസ് പുരസ്കാരം സമ്മാനിച്ചു.

2 വർഷം മുൻപാണ് അഷ്ബി അയർലൻഡിലെത്തിയത്. ജോലി ലഭിച്ച നഴ്സിങ് ഹോമിൽ 88 വയസ്സുകാരനായ കേൾവിപരിമിതിയുള്ള മൈക്കിൾ ഫോളിയെ പരിചരിച്ചത് അഷ്ബിയാണ്. അദ്ദേഹത്തോട് സംസാരിച്ചിരുന്നത് കടലാസിൽ എഴുതി നൽകിയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വരുമ്പോൾ ആംഗ്യഭാഷയിൽ സംസാരിക്കുന്നത് കണ്ടുപഠിച്ചു. ആംഗ്യഭാഷയിൽ സംസാരം തുടങ്ങിയത് അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും സന്തോഷമായി. ആ പരിചരണമികവാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്.

420 നഴ്സിങ് ഹോമുകളിലെ ജീവനക്കാരെയാണ് അവാർഡിനായി പരിഗണിച്ചത്. പരിചരണം നൽകുന്ന കുടുംബങ്ങളുടെ അഭിപ്രായം ശേഖരിച്ചാണ് പുരസ്കാരനിർണയം. ഷിനോ ചാണ്ടിയാണ് അഷ്ബിയുടെ ഭർത്താവ്. മക്കൾ: ആൽബിൻ, അലോന,അലക്സി.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

9 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

10 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

15 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

15 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago