Ireland

അയർലണ്ട് സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2022 നവംബർ 23,24,25 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം`  2022 നവംബർ 23,24,25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.  

വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ  കോഴ്സ് റിയാൽട്ടോ സെൻ്റ്.  തോമസ് പാസ്റ്ററൽ സെൻ്ററിൽ വച്ചാണ് നടത്തപ്പെടുക.    ദിവസവും രാവിലെ 9  ന് ആരംഭിച്ച് വൈകിട്ട് 5.30ന്  അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്    സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 15.  ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.  
കൂടുതൽ വിവരങ്ങൾക്ക്  ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ, അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ :  + 353 89 492 7755,  ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ഫാ. ജോസഫ് ഓലിയക്കാട്ട് : +353 89 430 9431,  ആൽഫി ബിനു : +353 87 767 8365 ,  ജിൻസി ജിജി : +353 87 911 0635,  ബിജു നടയ്ക്കൽ : +353 87 665 3881
Venue : St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony’s Rd, Rialto, Dublin 8, D08 E8P3

Sub Editor

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

2 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

10 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

12 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

13 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago