അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ “മനസ്സിലെപ്പോഴും” യൂട്യൂബിൽ റിലീസ് ചെയ്തു. അയർലണ്ട് മലയാളികളുടെ ചെറിയ ചെറിയ ജീവിതാനുഭവ കഥകളുടെ സമാഹാരമാണ് ഈ ചലച്ചിത്രം. നമ്മുക്കിടയിലെ ജീവിതാനുഭവങ്ങളിൽ ഭാവന കൂടി ചേ ർന്നു ഒരു നിറകൂട്ടായ് ചിത്രം മാറുന്നു. ഒരു കാമുകന് കാമുകിയോടു തോന്നുന്ന പ്രണയവും ഭാര്യക്ക് ഭർത്താവിനോട് തോന്നുന്ന പ്രണയവും ഒരു പ്രവാസിക്ക് സ്വന്തം ജന്മനാടിനോട് തോന്നുന്ന പ്രണയവും ഒരുപോലെയാണ് എന്ന ആശയം ചിത്രത്തിലുടനീളം ഉയർന്നുനില്ക്കുന്നു . ഇതിൽ കഥാകൃത്തും സംവിധായകനും അണിയപ്രവർത്തകരും ആദ്യമായ് ക്യാമറക്കു മുന്നിലെത്തുന്നവരാണെങ്കിലും ഏവരുടെയും പ്രകടനം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.
Citywest movie clubന്റെ ബാനറിൽ കാഞ്ഞിരപ്പള്ളി ബൈജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . കുറച്ച് മാസങ്ങൾക്ക് മുൻപ് ചിത്രം സൈൻറ്റോളജി കമ്യൂണിറ്റി സെൻറ്ററിൽ പ്രദർശിപ്പിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു ഏതു രാജ്യത്തായാലും പ്രവാസത്തിന്റെ പുതിയ കുടിയേറ്റ മേഖലയിലുള്ളവർക്ക് ഇഷ്ടമാകുന്നതരത്തിലാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആന്റോ ലെവിന്‍, ബോണി, മോണിക്ക, എല്‍ദോ, ഹണി, കാഞ്ഞിരപ്പള്ളിബൈജു , ലിൻസി, ഷിജിമോൻ കച്ചേരിയിൽ എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജുബിന്‍ ജോസഫ്, ലിറ്റി മാനുവൽ എന്നിവർ ചേർന്നാണ്.
ഛായാഗ്രഹണം റോബിന്‍സ് പുന്നക്കാല.ഷിജിമോന്‍ കച്ചേരിയില്‍, എല്‍ദോ ജോണ്‍ ചേലപ്പുറത്ത്, ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചു. ആന്റോ ലെവിനും ബോണിയും സംവിധാന സഹായികളായിരുന്നു. ഐറിഷ് മലയാളി കൂട്ടായ്മയുടെ ഈ ചലച്ചിത്ര സംരംഭം ഇരു കൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.
citywestmovieclube6324 എന്ന youtube ചാനലിൽ സിനിമ കാണാം. https://m.youtube.com/watch?v=XYaJmROpy68
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…