ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും മിന്നും വിജയ തിളക്കവുമായി മലയാളി സഹോദരിമാർ. അണ്ടർ 19 ടൂർണമെന്റിൽ മിഷേൽ ഷോച്ചൻ, അണ്ടർ 15 ടൂർണമെന്റിൽ ഹാന ഷോച്ചൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി വിജയം കരസ്ഥമാക്കി ഈ സഹോദരിമാർ അയർലണ്ടിലെ ഓരോ മലയാളിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ്. അണ്ടർ 19 സിംഗിൾസിലും ഡബിൾസിലും മിഷേൽ സ്വർണം നേടി.
മിക്‌സഡ് ഡബിൾസിൽ കേവലം രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് മിഷേലിന് സ്വർണം നഷ്ടമായതും വെള്ളി മെഡൽ നേടിയതും. ഐറിഷ് നാഷണൽ ടീമിൽ പ്ലെയറാണ് മിഷേൽ. പത്ത് വയസ് മുതൽ മിഷേൽ ടീമിനായി മത്സരിക്കുന്നുണ്ട്. മേരി ഫീൽഡ് കോളേജിൽ അഞ്ചാം വർഷം വിദ്യാർഥിനിയാണ് പതിനാറുകാരി മിഷേൽ. അണ്ടർ 17 വിഭാഗത്തിൽ രണ്ട് ചാമ്പ്യൻഷിപ്പുകൾ മിഷേൽ നേടിയിട്ടുണ്ട്. കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 16ാം സ്ഥാനവും മിഷേൽ സ്വന്തമാക്കിയിരുന്നു.
അണ്ടർ 15 സിംഗിൾസ്, ഡബിൾ, മിക്സഡ് ഡബിൾ വിഭാഗങ്ങളിൽ ഹാന ഷോച്ചൻ ചാമ്പ്യനായി. സഹോദരിയുടെ പാതയിൽ തന്നെ മികവാർന്ന പ്രകടനം നടത്തി ഹാനയും ഐറിഷ് നാഷണൽ ടീമിനായി മത്സരിക്കുന്നു. മേരി ഫീൽഡ് കോളേജിൽ രണ്ടാം വർഷം വിദ്യാർഥിനിയാണ് ഹാന.ഐറിഷ് ഡിഫൻസ് ഫോഴ്‌സിലെ സിവിലിയൻ സ്റ്റാഫായ ചേർത്തല സ്വദേശി ഷോച്ചൻ ആൻഡ്രൂസിന്റെയും, കാപ്പാ ഹോസ്പിറ്റലിലെ നഴ്സിംഗ് മാനേജർ ബെറ്റ്സിയുടെയും മക്കളാണ് മിഷേൽ ഷോച്ചനും,ഹാന ഷോച്ചനും. ഡബ്ലിനിൽ ഗ്ലാസ്നേവനിലാണ് കുടുംബം താമസിക്കുന്നത്. മക്കളുടെ ഈ വിജയം ഏറെ അഭിമാനത്തോടെ കാണുകയാണ് ഈ മാതാപിതാക്കൾ.
മലയാളികൾക്ക് ഏറെ അഭിമാനമായി അണ്ടർ 19 ബോയ്സ് സിംഗിൾ വിഭാഗത്തിൽ പ്രണവ് ഇരുകാട്ടിൽ സ്വർണവും, ഗേൾസ് സിംഗിൾ വിഭാഗത്തിൽ നിക്കോൾ ജോയ് വെള്ളിയും നേടി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…
ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…