Ireland

അമേരിക്കയിൽ നടന്ന റോബോട്ടിക്സ് ചലഞ്ചിൽ ചരിത്രവിജയവുമായി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട അയർലണ്ട് ടീം

ഡബ്ലിൻ :അമേരിക്കയില പനാമ സിറ്റിയിൽ നടന്ന അന്താരാഷ്ട റോബോട്ടിക്സ് ഒളിമ്പ്യാഡ് ഫൈനലിൽ അയർലൻഡ് ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.

ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ഐറിഷ് ദേശീയടീമിന്റെ ഭാഗമായി മലയാളി വിദ്യാർഥികളായ അമൽ രാജേഷും,ജോയൽ ഇമ്മാനുവേലും ഉൾപ്പെടെ ഏഴു പേരാണ് പങ്കെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ 14 എഞ്ചിനീയറിംഗ് വെല്ലുവിളികളിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ ചലഞ്ച് തീം രൂപകൽപ്പന ചെയ്യുന്നത്. റോബോട്ടിക്ക് യുഗത്തിലേക്കു വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ റോബോട്ടിക് ചലഞ്ച് ആയിരുന്നു ഈ വർഷത്തെ മത്സരഇനം. യുവ മനസ്സുകളിൽ ആത്മവിശ്വാസം ഉണർത്താനും, കൂട്ടായ പങ്കാളിത്തത്തിലൂടെ അവരുടെ നൈപുണ്യം വർധിപ്പിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ആണ് നടന്നത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ റോബോട്ടിക്സുമായി എങ്ങനെ സംയോജിപ്പിക്കാം എന്നതും മത്സരത്തിന്റെ ഭാഗമായിരുന്നു.

ലോകത്തെ കാത്തിരിക്കുന്ന വെല്ലുവിളികൾ പ്രമേയമാക്കി റോബോട്ടിനെ നിർമ്മിക്കാനും, പ്രോഗ്രാം ചെയ്യാനും ഓരോ ടീമിനും അവസരമുണ്ട്. ഓരോ ടീമും മത്സരത്തിലെ ഓരോ റൗണ്ടിലും തങ്ങളുടെ ടീമിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും തങ്ങളുടെ റോബോട്ടിനെ മത്സരവേദിയിലേക്ക് നാവിഗേറ്റ് ചെയ്യുകയും ചെയ്യുന്നു.

അയർലണ്ടിലെ ഏറ്റവും പ്രഗത്ഭരായ യുവ എഞ്ചിനീയർമാർ ഉൾപ്പെട്ട ടീമിൽ പങ്കെടുക്കുവാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷ മുണ്ടെന്ന് ജോയലും, അമലും പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നതായി ടീമംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഡബ്ലിൻ എയർപോർട്ടിൽ എത്തിയ ദേശീയ ടീമിന് ഉജ്വല വരവേൽപ്പ് നൽകി.

ലൂക്കൻ ലിഫിയിൽ താമസിക്കുന്ന കമ്പ്യൂട്ടർ എഞ്ചിനീയർ രാജേഷിന്റെയും, നേഴ്സ് പ്രാക്ടീഷണർ ആയ ബെറ്റ്സിയുടെയും പുത്രനാണ് ട്രാൻസിഷൻ ഇയർ വിദ്യാർഥിയായ അമൽ.

അയർലൻഡിലെ ഹോട്ടൽ ശ്രുംഘലയായ സ്‌പൈസ് വില്ലേജിന്റെ ഉടമ ഇമ്മാനുവേലിന്റെയും, കൂമ്പ് ഹോസ്പിറ്റൽ നേഴ്സ് മാനേജർ റീത്തയുടെയും പുത്രനായ ജോയൽ ലിവിങ് സെർട്ട് വിദ്യാർഥിയാണ്.

അയർലണ്ട് മലയാളി സമൂഹത്തിനും അഭിമാനമായി മാറുന്നു ഇവരുടെ ചരിത്രവിജയം.

Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

9 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

9 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

13 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

16 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

16 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

21 hours ago