Ireland

കുട്ടികളുടെ വളർച്ചയ്ക്ക് കരുത്തായി ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’; വാട്ടർഫോർഡിൽ പ്രത്യേക ബോധവൽക്കരണ ക്ലാസും ഓപ്പൺ ഫോറവുംസംഘടിപ്പിക്കുന്നു.

​വാട്ടർഫോർഡ്: കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും ദിശാബോധത്തിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ പ്രത്യേക ബോധവൽക്കരണ ക്ലാസ്സും ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 വ്യാഴാഴ്ച ഫാരൻഷൊനീൻ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി.
​കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കാനും ലക്ഷ്യമിട്ട് രണ്ട് സെഷനുകളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.


​
​സെഷൻ 1 (ഉച്ചയ്ക്ക് 1.00 – 2.30): ‘Nurturing Excellence beyond the classroom’ എന്ന പ്രമേയത്തിൽ പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് നടക്കും. പാഠപുസ്തകങ്ങൾക്ക് പുറമെ കുട്ടികളുടെ സഹജമായ കഴിവുകൾ എങ്ങനെ തിരിച്ചറിയാമെന്നും വളർത്താമെന്നും ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറവും ഇതിന്റെ ഭാഗമായി ഉണ്ടാകും.

​സെഷൻ 2 (ഉച്ചയ്ക്ക് 2.30 – 4.00): ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വർക്ക്ഷോപ്പ്. സൗത്ത് ടിപ്പററി കമ്മ്യൂണിറ്റി സർവീസുമായി സഹകരിച്ചാണ് ‘Say No to Drugs’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
​വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ മലയാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

​കൂടുതൽ വിവരങ്ങൾക്ക്:
​ദയാനന്ദ്: 0894873070
​നിഷ ഷിനു: 0877797397

(വാർത്ത :ഷാജു ജോസ്)

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികളിൽ വൻ വർധന; ഒക്ടോബറിൽ അംഗീകരിച്ചത് €1.7 ബില്യൺ

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ ശക്തമായ വളർച്ച തുടരുന്നു. 2026 ഒക്ടോബറിൽ രാജ്യത്തെ ബാങ്കുകൾ 5,265 മോർട്ട്ഗേജുകൾക്കാണ് അനുമതി നൽകിയത്. ഇവയുടെ…

14 hours ago

തിരുവനന്തപുരത്ത് അഗോറ 26-നും സ്വസ്തി ഫൗണ്ടേഷനും ആവേശകരമായ തുടക്കം; കേക്ക് മിക്സിംഗിൽ പങ്കുചേർന്ന് ശശി തരൂരും ഡോ.എം.വി.പിള്ളയും ഡോ.കൃഷ്ണ കിഷോറും

​തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ 'അഗോറ '26' (AGORA '26) വേദിയിലും പ്രമുഖ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ…

15 hours ago

മുത്തശ്ശീമുത്തശ്ശന്മാരെ മോശക്കാരാക്കി ചിത്രീകരിച്ചെന്ന് ആരോപണം; ‘We-Consent’ ബോധവൽക്കരണ പരസ്യം പിൻവലിച്ചു

കൊച്ചുമക്കളെ കെട്ടിപ്പിടിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പിൻവലിച്ച പരസ്യത്തിനെതിരെ അയർലണ്ടിൽ വീണ്ടും പ്രതിഷേധം. പരസ്യത്തിലെ മുതിർന്നവരുടെ മുഖഭാവങ്ങളും…

16 hours ago

ചൈൽഡ്കെയർ ഫണ്ടിൽ ക്രമക്കേട്: €2.6 മില്യൺ തിരിച്ചടച്ചു, ഫണ്ടിന്റെ വിനിയോഗത്തിൽ Garda അന്വേഷണം

അയർലണ്ടിലെ ശിശുപരിചരണ മേഖലയ്ക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ദുരുപയോഗം ചെയ്തെന്ന സംശയത്തിൽ അന്വേഷണം. അർഹതപ്പെട്ടതിലധികം സർക്കാർ ഫണ്ട് കൈപ്പറ്റിയെന്ന…

17 hours ago

ഡബ്ലിനിൽ ഈ വാരാന്ത്യം പൊതുഗതാഗതം താറുമാറാകും; Luas, DART സർവീസുകളിൽ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് ഡബ്ലിനിലെ പൊതുഗതാഗത സംവിധാനത്തിൽ ഈ വാരാന്ത്യം വലിയ തടസ്സങ്ങൾ നേരിടും. നവംബർ 28, 29 തീയതികളിൽ…

2 days ago

വയനാട് ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി DMA

21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട്…

2 days ago