മുള്ളിങ്കാർ l: കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ടിന്റെ നേതൃത്വത്തിൽ, കേരള കോൺഗ്രസ് എം ന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു . ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുമ്പോഴും കേരള കോൺഗ്രസ് പ്രവർത്തകർ കുടുംബം പോലെ ചിന്തിക്കുന്നവരാണെന്നും, പ്രസ്ഥാനത്തെ തകർക്കുവാൻ ആർക്കും സാധിക്കില്ലെന്നും, ഇന്നും കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ പാവപ്പെട്ടവരുടേയും , ഇടത്തരം കർഷകരുടേയും, അവകാശത്തിവേണ്ടി പാർട്ടി ഭരണപക്ഷത്തും പ്രതിപക്ഷത്തിരുന്നപ്പോഴും ശബ്ദമുയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. കർഷക പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, പട്ടയം,കാരുണ്യ പദ്ധതി തുടങ്ങി മാണിസാർ ബഡ്ജറ്റ് വഴി കൊണ്ടുവന്ന പദ്ധതികൾ ആർക്കും മറക്കാനാവില്ല. മാണിസാർ ആവിഷ്കരിച്ച അധ്വാന വർഗ്ഗ സിദ്ധാന്തം കേരള കോൺഗ്രസ് എമ്മിന്റെ പ്രത്യയശാസ്ത്രമായി നിലകൊള്ളുമെന്നും ഡോ. ജയരാജ് പറഞ്ഞു.
കേരള കോൺഗ്രസിന്റെയും, മാണിസാറിന്റെയും പൈതൃകത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കേരള കോൺഗ്രസ് എം നെ യു ഡി എഫിൽ നിന്നും പുറത്താക്കിയത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.പ്രസിഡണ്ട് രാജു കുന്നക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രിൻസ് വിലങ്ങുപാറ സ്വാഗതവും, ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ നന്ദിയും പറഞ്ഞു.അഭിലാഷ് ആർപ്പൂക്കര, സെക്രട്ടറി സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ ആശംസപ്രസംഗം നടത്തി. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…