Ireland

ആഘോഷം ആർത്തിരമ്പും: കേരള ഹൗസ് കാർണിവൽ ജൂൺ 17ന്

അയർലണ്ട് മലയാളികളുടെ ആഘോഷാരവങ്ങൾക്ക് കേളികൊട്ടുയരുന്നു. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂൺ 17ന് നടക്കും. മികച്ച പങ്കാളിത്തവും സംഘടന മികവും ചേർന്ന് വിജയമാക്കിയ കാർണിവലിന്റെ പന്ത്രണ്ടാം പത്തിപ്പാണ് ഇത്തവണത്തേത്.

ജൂൺ 17ന് രാവിലെ എട്ടുമുതൽ വൈകുന്നേരം എട്ടുവരെയാണ് സ്ഥിരം വേദിയായ ഡബ്ലിനിലെ ലൂക്കൻ യൂത്ത് സെന്ററിലാണ് കാർണിവൽ സംഘടിപ്പിക്കുക. കായിക-കലാ- സാംസ്കാരിക പരിപാടികൾ അണിനിരക്കുന്ന കാർണിവൽ വേദി ഇത്തവണയും വൈവിധ്യങ്ങളുടെ കൂടാരമാവുകയാണ്. ക്രിക്കറ്റ് ടൂർണമെന്റ്, വടംവലി മത്സരം, അയർലൻഡിലെ മുഴുവൻ മലയാളി റസ്റ്ററന്റുകളും അണിനിരക്കുന്ന നാടൻ ഫുഡ് ഫെസ്റ്റീവൽ, കുട്ടികൾക്കായി ബൗൺസിംഗ് കാസിലുകൾ, കുതിരസവാരി, നർമ്മ രസം നിറച്ച് ക്ലൗൺ, മൈലാഞ്ചിയിടൽ, ഫേസ് പെയിന്റിംഗ്, വിവിധ കലാകാരൻമാർ ഒരുക്കുന്ന ആർട്സ് കോർണറുകൾ, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, സൗഹൃദ ചെസ് മത്സരം, വിവിധ വിപണന സ്റ്റാളുകൾ എന്നിവ കേരള ഹൗസ് കാർണിവലിന്റെ മാത്രം പ്രത്യേകതകളാണ്.

മുൻ വർഷങ്ങളിൽ കാർണിവൽ കാണിക്കളെ ആവേശത്തിൽ ആറാടിച്ച കുടിൽ ബാൻഡിനൊപ്പം കുമ്പളം നോർത്ത് ബാൻഡും ഇത്തവണ എത്തുകയാണ്. കൂടാതെ വിസ്മയം നിറഞ്ഞ മാജിക് ഷോ, വിവിധ ഗായകർ നയിക്കുന്ന ഗാനമേള തുടങ്ങിയവയും അരങ്ങേറും. മതത്തിന്റെയോ പ്രദേശത്തിന്റെയോ അതിരുകൾക്കതീതമായി സംഘടിപ്പിക്കുന്ന സൗഹൃദ സംഗമമാണ് കേരളഹൗസ് കാർണിവൽ ഒരു ദശാബ്ദ കാലത്തിന് മുൻപ്, 2010ൽ കേരള ഹൌസ് സംഘടിപ്പിച്ച വൺ ഡേ ക്രിക്കറ്റ് മാച്ച് ഈ ജനകീയ കാർണിവലിന് ആരംഭം കുറിച്ചത്. മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സഹവർത്തിത്വവും ഒത്തുചേർന്ന് ഈ കാർണിവലിനെ മികച്ച വിജയമാക്കി മാറ്റി. കേരള ഹൗസിന്റ വിജയ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി ചൂടുകയാണ് ഈ വർഷത്തെ കാർണിവൽ പൂരത്തിലൂടെ.

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

9 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

10 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

11 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

13 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago