Ireland

മമിതാ ബൈജു അയർലണ്ടിലെത്തി; കേരളാ ഹൗസ് കാർണിവലിന് നാളെ ശുഭാരംഭം

അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദിയാകുന്ന കേരള ഹൗസ് കാർണിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. Kerala House CARNIVAL 2025 ന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കാർണിവലിന്റെ ഭാഗമാകാൻ മലയാളി പ്രേക്ഷകരുടെ പ്രിയ നായിക, യുവതി- യുവാക്കളുടെ ഹരമായി മാറിയ മമിതാ ബൈജു അയർലണ്ടിൽ എത്തി. ‘കേരള ഹൗസ് കർണിവൽ 2025’ ൽ സെലിബ്രിറ്റി ഗസ്റ്റായാണ് മമിത ഐറിഷ് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. കേര ഫുഡ്സ് ആണ് കേരള ഹൗസ് കർണിവലിന്റെ Powered by സ്പോൺസർ. കേര ഫുഡ്സ് ബ്രാൻഡ് അംബാസിഡർ ആണ് മമിതാ ബൈജു. കേര ഫുഡ്‌സിന്റെ ഭാഗമായാണ് മമിത അയർലൻഡിൽ എത്തിയത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

മലയാള ചലച്ചിത്ര സംഗീത മേഖലകളിലെ പ്രമുഖരായ 12 താരങ്ങൾ ആദ്യമായി അയർലണ്ടിൽ എത്തുന്നു എന്ന പ്രത്യേകതയും ഇതവണത്തെ മേളയ്ക്കുണ്ട്. ജൂലൈ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് കാർണിവലിനു തുടക്കമാകും. നിരവധി ഇൻഡോർ ഔട്ട്‌ഡോർ സ്റ്റേജ് പ്രോഗ്രാമുകൾ മേളയുടെ ഭാഗമായി അരങ്ങേറും.

സംവിധായകനുമായ ജാസി ഗിഫ്റ്റും, ഗായിക സയനോരയും, റയാൻ ജയ്മോനും ഒന്നിക്കുന്ന മാസ്മരിക സംഗീത നിശയാണ് മേളയുടെ സ്റ്റാർ പ്രോഗ്രാമുകളിൽ ഒന്ന്.ഇവരെ കൂടാതെ ജൂഡ് ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ, മിഥുൻ രമേശ്, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എസ് നായർ തുടങ്ങിയ വൻ താരനിരയും കേരള ഹൗസ് കാർണിവലിന്റെ ഭാഗമാകും.

ബാക്ക് ബെഞ്ചേഴ്‌സ് ലിമറിക്ക് ബാൻഡ് ആദ്യമായി വേദിയിൽ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.വൈവിധ്യമാർന്ന ഒട്ടനവധി കലാ-കായിക- സാംസ്കാരിക പരിപാടികളാണ് കാർണിവലിനോട് അനുബന്ധിച്ച് നടക്കുക. ആവേശം നിറയുന്ന വടംവലി മത്സരം, ചെണ്ടമേളം, കൈകൊട്ടിക്കളി തുടങ്ങി മലയാളി തനിമ നിറയുന്ന കലാവിസ്മയങ്ങൾ മേളയിൽ അരങ്ങേറും. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത.

ജൂൺ 20 അർദ്ധരാത്രി വരെ പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇന്ധന പ്രതിഷേധങ്ങളെത്തുടർന്ന് ഐറിഷ് പൗരത്വ ചടങ്ങുകൾ മാറ്റിവച്ചു

അയർലണ്ടിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ ഇന്ധന പ്രതിഷേധങ്ങൾ കാരണം മാറ്റിവച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ, നീതിന്യായ മന്ത്രിയുടെ…

5 hours ago

U/A സർട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…

14 hours ago

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

19 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

21 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

2 days ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

2 days ago