Ireland

കേരള ഹൗസ് അയര്‍ലന്‍ഡിന്റെ വാരാന്ത്യകൂട്ടായ്മ പുനരാരംഭിക്കുന്നു

2010 ഒക്ടോബർ 2 മുതൽ സജീവമായി നടന്നുവന്നിരുന്നതും, കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്നതുമായ കേരള ഹൗസ് അയര്‍ലന്‍ഡിന്റെ വാരാന്ത്യകൂട്ടായ്മ പുനരാരംഭിക്കുന്നു. ഈ വരുന്ന ഞായറാഴ്ച താല കിൽമാനാഗ് ഹാളിൽ വൈകിട്ട് അഞ്ചര മുതൽ ഒൻപതര വരെ (5:30PM to 9:30PM ) മുതിര്‍ന്നവര്‍ക്ക് മാത്രമായി കൂട്ടായ്മ തുടക്കം കുറിക്കുമെന്നും ഇതു എല്ലാ ഞായറാഴ്ചകളിലും അതെ സമയത്തു തുടർന്ന് പോകുവാനും ഉദ്ദേശിക്കുന്നതായി കേരള ഹൗസ് അറിയിച്ചു.

മുതിര്‍ന്നവര്‍ക്കായി വിനോദപരിപാടികള്‍, കുട്ടികള്‍ക്ക് ചെസ്സ്, മലയാളപഠനം തുടങ്ങിയവയായിരുന്നു കൂട്ടായ്മയില്‍ സാധാരണയായി നടന്നുവന്നിരുന്നത്. ഉടന്‍ തന്നെ കുട്ടികൾക്കായുള്ള ചെസ്സ്, ക്യാരംസ് , ടേബിൾ ടെന്നീസ് , മലയാളം ക്ലാസ് & ഡാൻസ് ക്ലാസ്സ്‌ എന്നിവ ആരംഭിക്കുമെന്നും കേരള ഹൗസ് അറിയിച്ചിട്ടുണ്ട്.

മാസത്തിൽ ഒരു ഞായറാഴ്ചകളിൽ ഓരോ അംഗങ്ങളും ക്ലബ്ബിൽ എത്താൻ ശ്രമിക്കണമെന്നും ക്ലബ്ബിൻ്റെ നടത്തിപ്പ്
ചിലവിനായി രണ്ടു വർഷത്തേക്ക് ഒരു മെമ്പറിൽ നിന്നും അമ്പതു യൂറോ സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട് എന്നും കേരള ഹൗസ് അറിയിച്ചു.

*GNN NEWS IRELAND* നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

ഇൽഹാൻ ഒമറിന് നേരെ ആക്രമണം; അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തു

മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…

2 hours ago

യുഎസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ; മുൻ കാമുകിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ചാർലസ് വിക്ടർ തോംസണിന്റെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…

2 hours ago

നാല് വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി; ഫ്ലോറിഡയിൽ ഞെട്ടിക്കുന്ന സംഭവം

ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…

7 hours ago

“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ. എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…

9 hours ago

കെട്ടിടം കൊള്ളയടിച്ച കേസ്; പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി ഓസ്റ്റിൻ പോലീസ്

ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…

9 hours ago

നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി

കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…

9 hours ago