അയർലണ്ട്∙ അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കെറിയിലെ കാരൻറ്റൂഹിൽ പർവതം ഇക്കഴിഞ്ഞ ദിവസം കീഴടക്കി കോർക്കിൽ നിന്നുള്ള ഒരു പറ്റം മലയാളി സുഹ്യത്തുക്കൾ. അതീവ ദുർഘട പാതയിലൂടെ, ദുഷ്‌കരവും അപകടം പതിയിരിക്കുന്നതുമായ, കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ മലമ്പാതയിലൂടെയുള്ള ദൗത്യം ഏകദേശം 8 മണിക്കുർ എടുത്താണ്, പത്ത് പേരടങ്ങുന്ന മലയാളി സംഘം 3400 അടി ഉയരത്തിലുള്ള മല കയറ്റം പൂർത്തിയാക്കിയത്.
പത്തു കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കുകളിലൂടെ, കനത്ത കാറ്റിനേയും തണുപ്പിനേയും തൃണവൽക്കണിച്ചുകൊണ്ടുള്ള ഈ ദൗത്യം, ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല എന്നു സംഘാംഗങ്ങൾ പറഞ്ഞു. സംഘത്തിൽ കോർക്കിലെ കരാട്ടെ അധ്യാപകൻ സെൻ സായ് ബോബി ജോർജ്, രാജേഷ് ചെട്ടിയാത്ത് സഖറിയ, ജോഷി.മാത്യു, ട്യൂബിഷ് രാജു, ജോമോൻ വർഗീസ്, മധു മാത്യു, മാത്യു പി എം, റോബി, മെൽവിൻ, ബോൺസ്കി എന്നിവരാണുണ്ടായിരുന്നത്.
ഈ ദൗത്യത്തിന്റെ വിജയം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബർസ് അടുത്ത വർഷം ഓഗസ്റ്റിൽ കീഴടക്കുന്നതിന് പ്രചോദനമാകുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…