ഇന്ത്യയുടെ രാഷ്ട്രപതിയും മുഖ്യമന്ത്രിയും ഉൾപ്പെടെ പ്രമുഖരായ പതിനായിരത്തിലധികം വരുന്ന രാജ്യത്തെ പ്രമുഖരെ ചൈനീസ് രഹസ്യ ഏജൻസി നിരന്തരം നിരീക്ഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് സർക്കാരുമായി നേരിട്ട് ബന്ധമുള്ളതും എന്നാൽ രഹസ്യസ്വഭാവമുള്ള ഉള്ള ഒരു ഏജൻസിയാണ് സർക്കാരിനുവേണ്ടി ഇന്ത്യയിലെ പ്രമുഖരെയും മറ്റുള്ളവരെയും നിരീക്ഷിക്കുന്നത്. ഇന്ത്യൻ രാജ്യസുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഭാരതത്തിലെ രഹസ്യ മന്ത്രാലയങ്ങൾ ഈ വിവരത്തെ തുടർന്ന് കൂടുതൽ ജാഗരൂകരായി പ്രവർത്തിക്കണമെന്ന് എന്ന നിർദേശങ്ങൾ ലഭിച്ചു.
ഷെങ്ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ച് നീരീക്ഷിക്കുന്നത് എന്നും റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്ര മന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നു.
ചൈനീസ് സേനയുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് ഈ രഹസ്യന്വേഷണ കമ്പനി. എന്നാൽ കമ്പനി ഇത്തരം കാര്യങ്ങളെ കുറിച്ച് പ്രത്യേകിച്ച് പ്രതികരണം ഒന്നും പുറത്തുവിട്ടിട്ടില്ല. പക്ഷേ അതീവരഹസ്യമായി തുടർന്നുകൊണ്ടിരുന്ന ഈ കാര്യം കഴിഞ്ഞ ദിവസമാണ് രഹസ്യ ഏജൻസി വഴി വിവരങ്ങൾ പുറത്തേക്ക് വന്നത്.
അന്വേഷണ വിഭാഗത്തിൻറെ ലിസ്റ്റിൽ ഇന്ത്യയിലെ രാഷ്ട്രീയ ഏയ് പ്രമുഖ മുഖ എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിമാർ സഹമന്ത്രിമാർ അവരുടെ ബന്ധുക്കൾ ശാസ്ത്രജ്ഞന്മാർ, പ്രധാനപ്പെട്ട സിനിമാപ്രവർത്തകർ അവർ ദേശീയ പുരസ്കാരം ലഭിച്ചവർ എന്നിവരുൾപ്പെടെയുള്ള നിരവധിപേരുടെ പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി ആണ് അവർ നിരീക്ഷണം നടത്തുന്നത് എന്നാണ് വിഭാഗത്തിന് കിട്ടിയ റിപ്പോർട്ട് . എന്നാൽ ചൈനീസ് സർക്കാരോ ചൈനീസ് സേനയോ ഇത്തരത്തിൽ നിരീക്ഷണം നടത്തുവാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്നാണ് ചൈനീസ് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. എന്നിരുന്നാലും രാജ്യത്തെ എല്ലാ പ്രമുഖർക്കും പ്രത്യേകം കരുതൽ ശ്രദ്ധ കൊടുക്കുവാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്നാണ് അറിവ് .
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…