gnn24x7

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചൈനയുടെ നിരീക്ഷണത്തിൽ

0
256
gnn24x7

ഞെട്ടിപ്പിക്കുന്ന രഹസ്യ വിവരങ്ങൾ പുറത്തായി

ഇന്ത്യയുടെ രാഷ്ട്രപതിയും മുഖ്യമന്ത്രിയും ഉൾപ്പെടെ  പ്രമുഖരായ പതിനായിരത്തിലധികം വരുന്ന രാജ്യത്തെ പ്രമുഖരെ ചൈനീസ് രഹസ്യ ഏജൻസി നിരന്തരം നിരീക്ഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് സർക്കാരുമായി നേരിട്ട് ബന്ധമുള്ളതും എന്നാൽ രഹസ്യസ്വഭാവമുള്ള ഉള്ള ഒരു ഏജൻസിയാണ് സർക്കാരിനുവേണ്ടി ഇന്ത്യയിലെ പ്രമുഖരെയും മറ്റുള്ളവരെയും നിരീക്ഷിക്കുന്നത്. ഇന്ത്യൻ രാജ്യസുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഭാരതത്തിലെ രഹസ്യ മന്ത്രാലയങ്ങൾ ഈ വിവരത്തെ തുടർന്ന് കൂടുതൽ ജാഗരൂകരായി പ്രവർത്തിക്കണമെന്ന് എന്ന നിർദേശങ്ങൾ ലഭിച്ചു.

ഷെങ്ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ച്‌ നീരീക്ഷിക്കുന്നത് എന്നും റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്ര മന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നു.
ചൈനീസ് സേനയുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് ഈ രഹസ്യന്വേഷണ കമ്പനി. എന്നാൽ കമ്പനി ഇത്തരം കാര്യങ്ങളെ കുറിച്ച് പ്രത്യേകിച്ച് പ്രതികരണം ഒന്നും പുറത്തുവിട്ടിട്ടില്ല. പക്ഷേ അതീവരഹസ്യമായി തുടർന്നുകൊണ്ടിരുന്ന ഈ കാര്യം കഴിഞ്ഞ ദിവസമാണ് രഹസ്യ ഏജൻസി വഴി വിവരങ്ങൾ പുറത്തേക്ക് വന്നത്.

അന്വേഷണ വിഭാഗത്തിൻറെ ലിസ്റ്റിൽ ഇന്ത്യയിലെ രാഷ്ട്രീയ ഏയ് പ്രമുഖ മുഖ എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിമാർ സഹമന്ത്രിമാർ അവരുടെ ബന്ധുക്കൾ ശാസ്ത്രജ്ഞന്മാർ, പ്രധാനപ്പെട്ട സിനിമാപ്രവർത്തകർ അവർ ദേശീയ പുരസ്കാരം ലഭിച്ചവർ എന്നിവരുൾപ്പെടെയുള്ള നിരവധിപേരുടെ പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി ആണ്  അവർ നിരീക്ഷണം നടത്തുന്നത് എന്നാണ് വിഭാഗത്തിന് കിട്ടിയ റിപ്പോർട്ട് . എന്നാൽ ചൈനീസ് സർക്കാരോ ചൈനീസ് സേനയോ ഇത്തരത്തിൽ നിരീക്ഷണം നടത്തുവാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്നാണ് ചൈനീസ് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. എന്നിരുന്നാലും രാജ്യത്തെ എല്ലാ പ്രമുഖർക്കും പ്രത്യേകം കരുതൽ  ശ്രദ്ധ കൊടുക്കുവാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്നാണ് അറിവ് .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here