gnn24x7

സ​ന്ദ​ർ​ശ​ക വി​സ, തൊ​ഴി​ൽ വി​സ എ​ന്നി​വ​യു​ള്ള​വ​ർ​ക്കും അ​വ​ധി​യി​ലു​ള്ള​വ​ർ​ക്കും കോവിഡില്ലെന്ന് തെളിയിച്ചാല്‍ നാളെ മുതല്‍ സൗദിയിലേക്ക് മടങ്ങാം

0
194
gnn24x7

ജി​ദ്ദ: സെ​പ്റ്റം​ബ​ർ 15 മു​ത​ൽ സൗ​ദി​യു​ടെ ക​ര, ജ​ല, വ്യോ​മ അ​തി​ർ​ത്തി​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് മാ​സം മു​ന്പ് അ​ട​ച്ചി​ട്ട​താ​യി​രു​ന്നു അ​തി​ർ​ത്തി​ക​ൾ. സ​ന്ദ​ർ​ശ​ക വി​സ, തൊ​ഴി​ൽ വി​സ എ​ന്നി​വ​യു​ള്ള​വ​ർ​ക്കും അ​വ​ധി​യി​ലു​ള്ള​വ​ർ​ക്കും അ​ന്നു​മു​ത​ൽ സൗ​ദി​യി​ൽ എ​ത്താ​വു​ന്ന​താ​ണ്.

സൗദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കോവിഡ് സാഹചര്യത്തില്‍ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കുമാണ് തിരികെ വരാനുള്ള അവസരമൊരുങ്ങിയത്. സെപ്തംബര്‍ 15-ചൊവ്വാഴ്ച മുതലാണ് സൗദിയിലേക്ക് മടങ്ങാനാവുക. സെപ്തംബര്‍ 15 രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം ഇന്ന് അറിയിച്ചു.

നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയിലേക്ക് മടങ്ങിയെത്താനാകും.എന്നാല്‍ 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. മലയാളികളടക്കമുള്ള നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമാകുന്നതാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​വ​ർ, സൈ​നി​ക​ർ, ഒൗ​ദ്യോ​ഗി​ക ജോ​ലി​യി​ലു​ള്ള​വ​ർ, ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, സൗ​ദി​ക്ക് പു​റ​ത്തെ ക​ന്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് പു​റ​ത്തു​പോ​കു​ന്ന​വ​ർ, വി​ദേ​ശ​ത്ത് ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, സ​ഉൗ​ദി​ക്ക് പു​റ​ത്ത് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മ​ര​ണം സം​ഭ​വി​ച്ച​വ​ർ, സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ർ, എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഭാ​ഗി​ക​മാ​യി അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ന്ന വേ​ള​യി​ൽ സൗ​ദി​യി​ലേ​ക്ക് വ​രാ​നും പോ​കാ​നും അ​നു​മ​തി​യു​ണ്ടാ​വു​ക​യു​ള​ളൂ.

അ​തി​ർ​ത്തി​ക​ൾ സ​ന്പൂ​ർ​ണ​മാ​യി തു​റ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ളും മ​റ്റും സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​ത് 2021 ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ്. കൃ​ത്യം ഒ​രു മാ​സം മു​ന്പ് ഇ​തി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കും. സൗ​ദി​യു​ടെ അ​തി​ർ​ത്തി​ക​ൾ ചൊ​വ്വാ​ഴ്ച ഭാ​ഗി​ക​മാ​യി തു​റ​ക്കു​മെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here