ഡബ്ലിൻ, അയർലൻഡ് – ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മൗണ്ട്വ്യൂ യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച കെ.എം.സി.സി അയർലൻഡിന്റെയും – ഐ.ഒ.സി അയർലൻഡിന്റെയും ഇഫ്താർ മീറ്റ് 2025 300-ലധികം പേരുടെ സാന്നിധ്യത്തിൽ വിജയകരമായി നടന്നു. റമദാൻ മാസത്തിന്റെ ദാനധർമ്മവും ഐക്യവുമെണ്ണയുള്ള സന്ദേശവുമായി അയർലൻഡിലെ പ്രിയപ്പെട്ടവർ ഒന്നിച്ചു കൂടിയ ഒരു വിശിഷ്ട സംഗമമായി.
മുഹമ്മദ് റയ്യാനിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പ്രോഗ്രാം കെ.എം.സി.സി പ്രസിഡന്റ് ഫവാസ് മാടശ്ശേരി ഹോസ്റ്റ് ചെയ്തു. കെ.എം.സി.സി അയർലൻഡ് ജനറൽ സെക്രട്ടറി നജം പാലേരി സ്വാഗതം പറഞ്ഞ്, എമ്പസി ഓഫ് ഇന്ത്യ-അയർലൻഡിന്റെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഇസ്ലാമിക് റിലീഫ് അയർലൻഡിന്റെ ജനറൽ മാനേജർ യാസിർ യഹിയ, “ദാനധർമ്മം, ഐക്യം, മനുഷ്യത്വം” എന്ന വിഷയം ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. ഗസ്സയിലെ ജനങ്ങൾ നേരിടുന്ന ക്രൂരതയെ ശക്തമായി അപലപിക്കുകയും, അവർക്കായി ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഐ.ഒ.സി അയർലൻഡിന്റെ ഭാഗമായി ലിങ്ക്‌വിൻസ്റ്റാർ സമൂഹ സൗഹാർദ്ദത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത വിശദീകരിച്ചു. അയർലൻഡ് ഗവർണ്മെന്റിന്റെ അസിസ്റ്റന്റ് ചീഫ് വിപ് ഡെപ്യൂട്ടി Emer Currie, ടി.ഡി, ഡബ്ലിൻ മിഡ്-വെസ്റ്റ് ടി.ഡി Shane Moynihan, ക്രാന്തി പ്രതിനിധി അജയ് ഷാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെഎംസിസി അയർലൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഷെയിൻ മോയ്നിഹാൻ, ടി.ഡി ലോഞ്ച് ചെയ്തു.
രാജൻ ദേവസ്സി, സിറാജ് സൈദി, ബാബുലാൽ യാദവ്, ഫമീർ സി.കെ, യങ് ഫൈൻ ഗെയിൽ നാഷണൽ സെക്രട്ടറി കുരുവിളാ ജോർജ് എന്നിവരും മറ്റ് പ്രമുഖ ഇന്ത്യൻ സമൂഹ പ്രതിനിധികളും ആശംസ അർപ്പിച്ച് സംസാരിച്ചു.
കെഎംസിസി അയർലൻഡ് എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ജസൽ നന്ദിപ്രസംഗം നടത്തി. ഐക്യവും കരുണയും മനുഷ്യാവകാശങ്ങളുമായി ചേർന്ന്, ഇഫ്താർ മീറ്റ് 2025, അതുല്യമായ ഒരു സംഗമമായി മാറി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…