gnn24x7

കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും വിജയകരമായി ഇഫ്താർ മീറ്റ് 2025 സംഘടിപ്പിച്ചു

0
138
gnn24x7

ഡബ്ലിൻ, അയർലൻഡ് – ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മൗണ്ട്വ്യൂ യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച കെ.എം.സി.സി അയർലൻഡിന്റെയും – ഐ.ഒ.സി അയർലൻഡിന്റെയും ഇഫ്താർ മീറ്റ് 2025 300-ലധികം പേരുടെ സാന്നിധ്യത്തിൽ വിജയകരമായി നടന്നു. റമദാൻ മാസത്തിന്റെ ദാനധർമ്മവും ഐക്യവുമെണ്ണയുള്ള സന്ദേശവുമായി അയർലൻഡിലെ പ്രിയപ്പെട്ടവർ ഒന്നിച്ചു കൂടിയ ഒരു വിശിഷ്ട സംഗമമായി.

മുഹമ്മദ് റയ്യാനിന്റെ ഖിറാഅത്തോട്‌ കൂടി ആരംഭിച്ച പ്രോഗ്രാം കെ.എം.സി‌.സി പ്രസിഡന്റ്‌ ഫവാസ്‌ മാടശ്ശേരി ഹോസ്റ്റ്‌ ചെയ്തു. കെ.എം.സി.സി അയർലൻഡ് ജനറൽ സെക്രട്ടറി നജം പാലേരി സ്വാഗതം പറഞ്ഞ്, എമ്പസി ഓഫ് ഇന്ത്യ-അയർലൻഡിന്റെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഇസ്ലാമിക് റിലീഫ് അയർലൻഡിന്റെ ജനറൽ മാനേജർ യാസിർ യഹിയ, “ദാനധർമ്മം, ഐക്യം, മനുഷ്യത്വം” എന്ന വിഷയം ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. ഗസ്സയിലെ ജനങ്ങൾ നേരിടുന്ന ക്രൂരതയെ ശക്തമായി അപലപിക്കുകയും, അവർക്കായി ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഐ.ഒ.സി അയർലൻഡിന്റെ ഭാഗമായി ലിങ്ക്‌വിൻസ്റ്റാർ സമൂഹ സൗഹാർദ്ദത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത വിശദീകരിച്ചു. അയർലൻഡ് ഗവർണ്മെന്റിന്റെ അസിസ്റ്റന്റ് ചീഫ് വിപ് ഡെപ്യൂട്ടി Emer Currie, ടി.ഡി, ഡബ്ലിൻ മിഡ്-വെസ്റ്റ് ടി.ഡി Shane Moynihan, ക്രാന്തി പ്രതിനിധി അജയ് ഷാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെഎംസിസി അയർലൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഷെയിൻ മോയ്നിഹാൻ, ടി.ഡി ലോഞ്ച് ചെയ്തു.

രാജൻ ദേവസ്സി, സിറാജ് സൈദി, ബാബുലാൽ യാദവ്, ഫമീർ സി.കെ, യങ് ഫൈൻ ഗെയിൽ നാഷണൽ സെക്രട്ടറി കുരുവിളാ ജോർജ് എന്നിവരും മറ്റ് പ്രമുഖ ഇന്ത്യൻ സമൂഹ പ്രതിനിധികളും ആശംസ അർപ്പിച്ച്‌ സംസാരിച്ചു.

കെഎംസിസി അയർലൻഡ് എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ജസൽ നന്ദിപ്രസംഗം നടത്തി. ഐക്യവും കരുണയും മനുഷ്യാവകാശങ്ങളുമായി ചേർന്ന്, ഇഫ്താർ മീറ്റ് 2025, അതുല്യമായ ഒരു സംഗമമായി മാറി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7