അയർലണ്ടിന്റെ ജല മാമങ്കത്തിനായുള്ള ഒരുക്കങ്ങൾ ഇതാ തുടങ്ങിക്കഴിഞ്ഞു.കേരള ഹൗസ് വള്ളംകളിക്കായുള്ള 21 ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായി. അയർലണ്ടിന്റെ ജലരാജാക്കന്മാരെ മെയ് 11ന് അറിയാം. എല്ലാ ടീമുകളും മത്സരത്തിനു മുന്നോടിയായുള്ള പരിശീലനം വരും ദിവസങ്ങളിൽ ആരംഭിക്കും. ഇതിനായുള്ള ബുക്കിംഗ് നടന്നുവരികയാണ്.

Portlaoise Boat club, Kuttanadu Boat Club, Naas Indian Community, Dublin Dragons, Aha Boat Club, Wexford Chundan, Carlow Indian Community, Navan Royals, Malayalees In Citywest(MIC), Aliyans Drogheda, Kera Sailors, Cochin Boat Club, Beaumont, Punnamada Boat Club, Ireland, Tamil Super Kings, SevenSeas Boat Club, Tamil Talaivans,Team Athy, Royal Challengers – Karnataka, EIA, Ennniscorthy Indian Association,Pappans, Phibsborough, Kilkenny Chundan എന്നീ21 ടീമുകളാണ്ൾ മത്സരിക്കുന്നത്.


21 ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ശേഷം മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു മൂന്ന് ടീമുകൾക്ക് കൂടി ഇത്തവണ ഓളപരപ്പിൽ തുഴയെറിയാൻ കേരള ഹൗസ് അവസരം നൽകുന്നു. Bray Boys, Spirit of Kerala, Lucan Warriors എന്നീ ടീമുകൾക്ക് മത്സര ദിവസത്തിലെ ഇടവേള സമയം വള്ളം തുഴയാൻ അവസരം നൽകും.

രജിസ്ട്രേഷൻ ഫീസ് വാങ്ങാതെയാണ് ഇവർക്ക് അവസരമൊരുക്കുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തിരിക്കുന്നത് KPS AUTHENTIC INDIAN CUISINE ആണ്. വള്ളംകളി കാർണിവലിനോട് അനുബന്ധിച്ച് നിരവധി ഫൂഡ് സ്റ്റാളുകൾ, എന്റർടൈൻമെന്റ് റൈഡുകൾ, വില്പന സ്റ്റാളുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.



Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb