gnn24x7

ഹ്യൂസ്റ്റൺ നിശാക്ലബ്ബിൽ വെടിവയ്പ്പ്; 6 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

0
187
gnn24x7

ഹ്യൂസ്റ്റൺ:ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റണിലെ ഒരു ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പ്പിനെ തുടർന്ന് ആറ് പേർക്ക് വെടിയേറ്റു, അതിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേരെ പോലീസ് തിരയുന്നു. പോലീസ് ഇതിനെ ഒറ്റപ്പെട്ട ആക്രമണമായിട്ടാണ് വിശേഷിപ്പിച്ചത്.

ഹിൽക്രോഫ്റ്റ് അവന്യൂവിലെ ഒരു സ്പോർട്സ് ബാറിൽ പുലർച്ചെ 3 മണിയോടെ ഒന്നിലധികം പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായി  പോലീസ്  അസിസ്റ്റന്റ് ചീഫ് ജെയിംസ് സ്കെൽട്ടൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെടിയേറ്റ മൂന്ന് പേരെ ഹ്യൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി, മറ്റ് മൂന്ന് പേരെ സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള നാല് രോഗികളെ ഞായറാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട ആക്രമണമാണെന്ന് ഞങ്ങൾക്കറിയാം,” അദ്ദേഹം പറഞ്ഞു. ഇരകളെല്ലാം പുരുഷന്മാരായിരുന്നു, അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് -പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7