അയർലണ്ടിൽ എവിടെയും ഒരു സ്വകാര്യ ഡെവലപ്‌മെന്റിൽ പുതുതായി നിർമ്മിച്ച വീട് ആദ്യമായി വാങ്ങുന്നവരെയും, മറ്റ് വീട് വാങ്ങാൻ യോഗ്യരായവരെയും സഹായിക്കുന്നതാണ് First Home Scheme. അയർലൻഡ് ഗവൺമെന്റ് (Department of Housing, Local Government and Heritage), പങ്കാളിത്ത വായ്പ നൽകുന്നവരുടെ സഹായത്തോടെ, നിങ്ങളുടെ നിക്ഷേപവും മോർട്ട്ഗേജും തമ്മിലുള്ള അന്തരം നികത്താനും നിങ്ങളുടെ പുതിയ വീടിന്റെ വില കണ്ടെത്താനും സഹായിക്കുന്ന ഒരു ഷെയർഡ് ഇക്വിറ്റി സ്കീമാണ് FHS.
നിങ്ങളുടെ ഡെപ്പോസിറ്റ്, മോർട്ഗേജ്, വില്പന വില എന്നിവയുടെ അന്തരം നികത്താൻ ഏറെ സഹായകമാണ് FHS. പങ്കാളിത്ത വായ്പ നൽകുന്നവരുടെ സഹകരണത്തോടെ അയർലണ്ട് ഗവണ്മെന്റാണ് FHS ന് ഫണ്ട് നൽകുന്നത്. പുതിയ വീട് ആദ്യമായി വാങ്ങുന്നവർ മാത്രമാണ് FHS ന് യോഗ്യർ. വിൽപ്പന വിലയുടെ 30% വരെ ഈ സ്കീം വഴി നിങ്ങൾക്ക് ലഭിക്കും. ഇക്വറ്റി ഷെയറിന്റെ മാതൃകയിലാണ് ഫണ്ട് ലഭിക്കുക.മോർട്ഗേജ് അപേക്ഷയിൽ നിന്നും വ്യത്യസ്തമാണ് FHS.
18 വയസ്സ് പൂർത്തിയായ, നിലവിൽ അയർലണ്ടിലോ പുറത്തോ സ്വന്തമായി വീട് ഇല്ലാത്തതുമായ വ്യക്തികൾക്ക് FHS ന് അപേക്ഷിക്കാം. സ്കീമിന്റെ യോഗ്യതകളെ കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. നിങ്ങളുടെ വിവരങ്ങൾ നൽകി എലിജിബിലിറ്റി കാൽക്കുലേറ്റർ വഴി യോഗ്യത മനസ്സിലാക്കാം. വീട്, അപ്പാർട്ട്മെന്റ് എന്നിവയുടെ പ്രത്യേകതകളും, അവ വാങ്ങാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളെയും ആശ്രയിച്ചാണ് മോർട്ഗേജ് അപ്ലിക്കേഷൻ നൽകുക. അപ്ലിക്കേഷന് അപ്രൂവ് ലഭിച്ചശേഷം FHS ന് ഓൺലൈനായി അപേക്ഷിക്കാം.
തുടർന്ന് FHS എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ആരിൽ നിന്നാണോ നിങ്ങൾ വായ്പ സ്വീകരിക്കുന്നത് അവർക്ക് നൽകണം. അവരിൽ നിന്നും അപ്രൂവൽ നേടിയ ശേഷം ആ സർട്ടിഫിക്കറ്റും FHS പോർട്ടലിൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യുക. അനുമതി ലഭിച്ചശേഷം FHS ഉടമ്പടിയിൽ നിങ്ങൾക്ക് പങ്കാളികളാകാം. ശേഷം ഫണ്ട് നിങ്ങളുടെ സോളിസിസ്റ്ററിന് കൈമാറും.
കൂടുതൽ വിവരങ്ങൾക്ക് http://www.firsthomescheme.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
ബ്ലാക്ക്റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…