ഹൂസ്റ്റൺ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻ ആസോസിയേഷൻ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്‌ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി.ചെറിയാനെ ആദരിക്കുന്നു. സെപ്റ്റംബർ 14 നു ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പേൾ റീജൻസിയിൽ വച്ചാണ് “നൊസ്റ്റാൾജിയ 1994” എന്ന് പേരിട്ടിരിക്കുന്ന സ്വീകരണ സമ്മേളനം.
കേരളത്തിൽ ലബോറട്ടറി മെഡിസിൻ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കൽ ടെ ക്നിഷ്യൻസ് അസ്സോസിയേഷൻ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചത് 1994 ൽ തൃശൂരിൽ വച്ചായിരുന്നു. അസോസിയേഷന്റെ ആദ്യകാല സംഘാടകരായി പ്രവർത്തിച്ചവർ പി.പി.ചെറിയാൻ, കെ.എ. പ്രസാദ്, ജോസ്, ടി.എ.വർക്കി , വിജയൻപിള്ള, കെ.പി.ദിവാകരൻ തുടങ്ങിയവരായിരുന്നു. അമേരിക്കയിൽ മെഡിക്കൽ ലാബ് ആൻഡ് എക്സ്റേ രംഗത്തും, പത്രപ്രവർത്തന രംഗത്തും പ്രാഗൽഭ്യം തെളിയിസിച്ചുകൊണ്ടിരിക്കുന്ന പി.പി., ചെറിയാനെ ആദരിക്കുന്ന ചടങ്ങു “നൊസ്റ്റാൽജിയ 1994” വിജയകരമാക്കാൻ ആദ്യകാല പ്രവർത്തകരും സംഘാടകരും പ്രവർത്തിച്ചു വരുന്നു.
റിപ്പോർട്ട്: ജീമോൻ റാന്നി
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…