America

യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു

ഡാളസ് : ഒരുമയുടെ പൂക്കളം തീർത്തും ഹൃദയങ്ങളിൽ  മാനവികതയുടെ പ്രകാശം പകർത്തിയും യൂലെസ് സിറ്റിയിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് 2022 ലെ  ഓണം ആഘോഷിച്ചു. ആഘോഷങ്ങളും ആരവവുമായി ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണത്തെ വരവേൽക്കാൻ നിരവധി കുടുംബങ്ങൾ ഒത്തുകൂടി.

കോവിഡിന് മുൻപുണ്ടായിരുന്ന ഓണാഘോഷത്തിന്റെ ആവേശം തിരിച്ചു വന്ന കാഴ്ചയായിരുന്നു എല്ലാം ഓണാഘോഷ പരിപാടികൾക്കും.

സെപ്തംബർ 10 ന്  ശനിയാഴ്ച സെന്റ് മൈക്കിൾ കാത്തലിക് ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ ഫാദർ ബാലാജി ബോയോളയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ ഓണാഘോഷങ്ങൾ അരങ്ങേറി.  പാട്ടുകളും ഡാൻസുകളും ഓണത്തിന്റെ തനത്  തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങുകളും വര്‍ണ്ണാഭമായി.

കൊച്ചു കലാകാരികള്‍ അവതരിപ്പിച്ച കേരളതനിമ നിറഞ്ഞ പല നൃത്തങ്ങളും ഓണാഘോഷപരിപാടിക്ക് തിളക്കമേറി.
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടികൾക്ക് തോമാച്ചൻ വെമ്പ്ലിയത്ത്, ജോസ് കളമ്പാടൻ, തോമസ് ചിന്നത്തോപ്പിൽ എന്നിവർ നേതൃത്വം നൽകി.

ജേക്കബ് വർഗീസ് അറിയിച്ചതാണിത്

റിപ്പോർട്ട്: ജീമോൻ റാന്നി

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

2 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

3 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

5 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

5 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

6 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago