Ireland

വംശീയ വിരുദ്ധ പോരാട്ടങ്ങൾ തെരുവിൽ നിന്ന് അയർലണ്ട് പാർലമെന്റിലേക്ക്

കുടിയേറ്റക്കാർക്ക് എതിരെ അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം തെരുവിൽ നിന്ന് പാർലമെന്റിലേക്ക്. “വംശീയ വെറുപ്പ് പരത്തുക എന്ന ലക്ഷ്യത്തോടുകൂടി തീവ്ര വലതുപക്ഷം നടത്തുന്ന നുണ പ്രചരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വിജയിക്കില്ല.” എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടു കുടിയേറ്റ സമൂഹത്തിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഐറിഷ് സമൂഹത്തിന്റെ പിന്തുണയോടെ ക്രാന്തി അയർലൻഡ് പാർലമെന്റിലെ നടത്തിയപ്രകടനത്തിനുശേഷം അയർലണ്ടിലെ വിവിധ പാർട്ടികളിലെ ടിഡിമാരുമായി ബന്ധപെട്ട് കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനുള്ള ശ്രമം ഫലം കാണുന്നു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്സ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻസ് പാർട്ടി, ലേബർ പാർട്ടി, സിന്‍ ഫെയ്ൻ, ഫിൻ ഫെയിൽ, ഫിൻ ഗെയിൽ തുടങ്ങിയ പാർട്ടികളുടെ ടിഡി മാരുമായും വിവിധ സ്വതന്ത്ര ടി ഡിമാരുമായും ചർച്ചകൾ നടത്തി. വംശീയാക്രമണങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ടി ഡി മാരോട് ക്രാന്തി അഭ്യർത്ഥിച്ചു. ഭൂരിപക്ഷം പാർട്ടികളും ടി ഡിമാരും വളരെ അനുകൂലമായി പ്രതികരിക്കുകയും ഈ ആവശ്യങ്ങൾ അടുത്ത സമ്മേളനത്തിൽ ഉയർത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തു.കൂടാതെ കുടിയേറ്റക്കാർ അനുഭവിക്കുന്ന വിഷയങ്ങൾ നീതിന്യായ മന്ത്രിയുടെയും, കമ്മ്യൂണിക്കേഷൻ മന്ത്രിയുടെയും ശ്രദ്ധയിലും ക്രാന്തി ഭാരവാഹികൾ അവതരിപ്പിച്ചു.

ക്രാന്തിയുടെ ആ അഭ്യർത്ഥനയോടുള്ള പ്രതികരണമായി നീതിന്യായമന്ത്രി വിദ്വേഷാക്രമണങ്ങളെ ശക്തമായി അപലപിച്ചു. പ്രശ്നപരിഹാരത്തിനായി Criminal Justice (Hatred Offences) Act 2024 പ്രകാരം വിദ്വേഷ കുറ്റങ്ങൾക്ക് കൂടുതൽ ശിക്ഷയുംകൂടുതൽ ഓൺലൈൻ നിയന്ത്രണവും വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും ഇരകൾക്ക് ഗാർഡയിൽ പരാതി നൽകാൻ പ്രോത്സാഹനം നൽകണം എന്നും മന്ത്രി ആഹ്വാനം ചെയ്തു.സർക്കാർ 1989ലെ Incitement to Hatred Act പുതുക്കുമെന്നും 2025-ൽ National Counter Disinformation Strategy നടപ്പാക്കുമെന്നും മന്ത്രി ക്രാന്തി ഭാരവാഹികളെ അറിയിച്ചു.

വർദ്ധിച്ചുവരുന്ന വംശീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ 27-ന്, ക്രാന്തി അയർലൻഡിന്റെ നേതൃത്വത്തിൽ നിരവധി ട്രേഡ് യൂണിയനുകൾ, പ്രവാസി കൂട്ടായ്മകൾ, പുരോഗമന പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെ അയർലൻഡ് പാർലമെന്റിലേക്ക് പ്രകടനം നടത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ആ പ്രകടനത്തിൽ പങ്കെടുത്തിരുന്നത്.ടിഡി റൂത്ത് കോപ്പിംഗർ, ട്രേഡ് യൂണിയൻ യുണൈറ്റ്, യുണൈറ്റഡ് എഗെയിൻസ്റ്റ് റേസിസം, റോസാ,ഐ എൻ എം ഒ, എം എൻ ഐ, Aidwka ഉൾപ്പെടെ അനേകം സംഘടനകൾ സജീവ പങ്കാളികളായി പങ്കെടുത്തിരുന്നു.വംശീയ ആക്രമണ ബാധിതർക്കുള്ള പിന്തുണയുടെ ഭാഗമായിക്രാന്തി അയർലൻഡ് ഭാരവാഹികൾ അക്രമണത്തിന് വിധേയരായ ഇരകളുമായി നേരിട്ട് ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

കൂടുതൽ സഹായം നൽകുന്നതിന്റെ ഭാഗമായി ക്രാന്തി ഉടൻ തന്നെ ഒരു ഹെൽപ്‌ലൈൻ ആരംഭിക്കും.കൂടാതെഈ പ്രശ്നം ഇന്ത്യൻ പാർലമെന്റിലും ഉയർത്താനും ക്രാന്തി അയർലൻഡ് മുൻകൈ എടുത്തു.ക്രാന്തിയുടെ അഭ്യർത്ഥന പ്രകാരം രാജ്യസഭ എം പി ഡോക്ടർ ശിവദാസൻ അടിയന്തര പ്രമേയമായി ഇത് രാജ്യസഭയിൽ അവതരിപ്പിച്ചു. വിദേശകാര്യ മന്ത്രിയുടെ ശക്തമായ ഇടപെടൽ എം പി ശിവദാസൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

26 mins ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

2 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

3 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

4 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

6 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago