വാട്ടർഫോർഡ്: ഏഴു പതിറ്റാണ്ട് മലയാളത്തിന്റെ സുകൃതമായി നിറഞ്ഞ അതുല്യ വ്യക്തിത്വമായിരുന്ന എം. ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
“എം. ടി ഓർമ്മകളുടെ നാലുകെട്ട്” എന്ന അനുസ്മരണ പരിപാടി ജനുവരി 8 ബുധനാഴ്ച വൈകിട്ട് 6.30ന് വാട്ടർഫോർഡ് പീപ്പിൾസ് പാർക്കിന് അടുത്തുള്ള ഏഷ്യൻ ഷോപ്പിന്റെ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. അനുസ്മരണ പരിപാടി മലയാളം അയർലൻഡ് സംഘടനയുടെ സെക്രട്ടറി രാജൻ ദേവസ്യ ഉദ്ഘാടനം ചെയ്തു. കേരള പുരോഗമന കലാസാഹിത്യസമിതി സംസ്ഥാന കമ്മിറ്റി അംഗം ജിനു മല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മലയാള സാഹിത്യത്തിനു വിശ്വ സാഹിത്യത്തിൽ ഇടം നേടിക്കൊടുത്ത മഹാപ്രതിഭയായിരുന്നു എം.ടി എന്ന് അദ്ദേഹം അനുസ്മരിച്ചു.
നിജു ആൻ ഫിലിപ്, ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ, ലോക കേരള സഭ അംഗവും AIC വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജു ജോസ്, മോനി രാജൻ എന്നിവർ ചടങ്ങിൽ എം. ടി യെ അനുസ്മരിച്ചു.
വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി രാഹുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി സൗമ്യ ശശിധരൻ സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രദീപ് ചെറുകര നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.ടി അനുശോചന കുറിപ്പ് അനൂപ് ജോണും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ അനുസ്മരിച്ച് അനുസ്മരണകുറിപ്പ് ദയാനന്ദ് കെ വിയും വായിച്ചു.തുടർന്ന് എം. ടി യുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യയും അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…